Enter your Email Address to subscribe to our newsletters

Kuttak, 9 ഡിസംബര്‍ (H.S.)
കട്ടക്കിൽ നടന്ന പ്രഥമ ഇന്ത്യ സൗത്ത് ആഫ്രിക്ക ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് വമ്പന്‍ജയം. 101 റണ്‍സിനാണ് ഇന്ത്യ എതിരാളികളെ തകര്‍ത്തത്. ഇന്ത്യ 175/6, ദക്ഷിണാഫ്രിക്ക 74ന് ഓള്‍ ഔട്ട് . ജയത്തോടെ ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. ഹര്‍ദിക് പാണ്ഡ്യ 59 റണ്‍സുമായി പുറത്താകാതെ നിന്നു. 25 പന്തില്‍ നിന്നാണ് ഹര്‍ദിക്കിന്റെ അര്‍ധസെഞ്ചുറി. 12 ഓവറില്‍ ഇന്ത്യ 4ന് 78 റണ്‍സെന്ന നിലയിലായിരുന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് ആണ് നേടിയത്. മുന്‍നിരയും മദ്ധ്യനിരയും തിളങ്ങാതിരുന്ന മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 28 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറിയും നാല് സിക്സറുകളും പായിച്ച ഹാര്‍ദിക് 59 റണ്‍സെടുത്തു പുറത്താകാതെ നിന്നു.പരിക്കിന് ശേഷം മടങ്ങിയെത്തിയ ശുബ്മാന്‍ ഗില്‍ 4(2) ആദ്യ ഓവറില്‍ തന്നെ പുറത്തായി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 12(11), അഭിഷേക് ശര്‍മ്മ 17(12) എന്നിവരും പെട്ടെന്ന് മടങ്ങി.
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ഘട്ടത്തില്‍ പോലും പൊരുതാന്‍ സാധിച്ചില്ല. 14 പന്തില്‍ 22 റൺസെടുത്ത യുവതാരം ഡെവാൾഡ് ബ്രെവിസാണ് അവരുടെ ടോപ് സ്കോറർ. സ്കോർ ബോർഡിൽ ഒരു റൺ വരും മുൻപേ ഓപ്പണർ ക്വിന്റൻ ഡികോക്കിനെ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് പിന്നീടൊരു തിരിച്ചുവരവ് സാധ്യമായില്ല. എയ്ഡന്‍ മാർക്രം (14), ട്രിസ്റ്റൻ സ്റ്റബ്സ് (14), മാർകോ യാന്‍സൻ (12) എന്നിവർ കുറച്ചെങ്കിലും പിടിച്ചുനിൽക്കാൻ ശ്രമിച്ചു. 50 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടമായ ദക്ഷിണാഫ്രിക്കയുടെ മധ്യനിരയും വാലറ്റവും പേരിനു പോലും പോരാടാതെയാണു മടങ്ങിയത്. ഇതോടെ 100 റൺസിൽ എത്താനാകാതെ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായി
---------------
Hindusthan Samachar / Roshith K