Enter your Email Address to subscribe to our newsletters

Kerala, 9 ഡിസംബര്‍ (H.S.)
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനെതിരെ ഇമ്പീച്‌മെന്റ് പ്രമേയം അവതരിപ്പിക്കാന്‍ ഡിഎംകെ. ഡിഎംകെ എംപിമാരാണ് ഇത്തരമൊരു നീക്കം നടത്തുന്നത്, .മധുര തിരുപ്പരന്‍കുന്ദ്രം മലയില്‍ ദീപം തെളിക്കാനുള്ള വിവാദ ഉത്തരവിനു പിന്നാലെ ആണ് നീക്കം.എംപിമാരുടെ ഒപ്പ് ശേഖരണം തുടങ്ങിയതായാണ് വിവരം. മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരുടെ ഒപ്പ് ശേഖരിക്കാനും ശ്രമം ഉണ്ട്.
ഇമ്പീച്‌മെന്റ് നോട്ടീസ് നല്‍കണമെങ്കില്‍ ലോക്‌സഭയില്‍ നൂറും രാജ്യസഭായില്‍ 50 ഉം എംപിമാരുടെ പിന്തുണ വേണമെന്നാണ് ചട്ടം. വിഷയത്തില്‍ ഡിഎംകെ എംപിമാര്‍ പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല. ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിന്റെ 2017ലേ ഉത്തരവിനു വിരുദ്ധമായി സിക്കന്ദര്‍ ദര്‍ഗയുടെ സമീപം ദീപം തെളിക്കാന്‍ ജസ്റ്റിസ് സ്വാമിനാഥന്‍ ഉത്തരവിട്ടന്നാണ് ആക്ഷേപം .ഇന്നലെ ജസ്റ്റിസ് സ്വാമിനാത്തനെതിരെ മദ്രാസ് ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകര്‍ പ്രതിഷേധിച്ചിരുന്നു
---------------
Hindusthan Samachar / Sreejith S