Enter your Email Address to subscribe to our newsletters

Thiruvanathapuram, 9 ഡിസംബര്‍ (H.S.)
തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി തിലകം അണിയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസനം ഉയര്‍ത്തിയുള്ള ബിജെപിയുടെ പ്രചാരണത്തില്‍ ജനങ്ങളില്‍ നിന്ന് അനുകൂല പ്രതികരണം ലഭിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷമാണോ മികച്ച ഭൂരിപക്ഷമാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കും. അടിസ്ഥാന വികസനത്തിന് വേണ്ട ഡിസൈന്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന്റെ ഭരണത്തിലൂടെ മാത്രമാണ് സാധ്യമാവുകയെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ശബരിമല വിശ്വാസികള്‍ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
വോട്ട് ചെയ്യാന്‍ രാവിലെ 6.35ന് സുരേഷ് ഗോപിയും കുടുംബവും എത്തി. തിരുവനന്തപുരത്തെ ശാസ്തമംഗലം എന്‍എസ്എസ് സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലേക്ക് വോട്ട് മാറ്റിയ സുരേഷ് ഗോപി, തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തിരുവനന്തപുരത്താണ്. വോട്ട് ചെയ്ത ശേഷം പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ ദില്ലിയിലേക്ക് പോകും.
---------------
Hindusthan Samachar / Sreejith S