Enter your Email Address to subscribe to our newsletters

Chennai, 9 ഡിസംബര്‍ (H.S.)
പോക്‌സോ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ കലാമണ്ഡലം അധ്യാപകനെ ചെന്നൈയില്‍ വെച്ച് പിടികൂടി. കലാമണ്ഡലത്തിലെ കൂടിയാട്ടം വിഭാഗം അധ്യാപകനായ കലാമണ്ഡലം കനകകുമാറാണ് പിടിയിലായത്. അപമര്യാദയായി പെരുമാറിയെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയിലെടുത്ത കേസാണ്. കേസെടുത്തതിന് പിന്നാലെ അധ്യാപകന്‍ ഒളിവില്‍ പോയി. കഴിഞ്ഞ പത്താം തീയതിയാണ് കലാമണ്ഡലം അധികൃതര്‍ തന്നെ അധ്യാപകനെതിരെ പരാതി നല്‍കിയത്.
ആദ്യം 2 വിദ്യാര്‍ത്ഥികളുടെ മൊഴിപ്രകാരവും പിന്നീട് 3 വിദ്യാര്‍ത്ഥികളുടെ മൊഴി പ്രകാരവും 5 പോക്‌സോ കേസുകളാണ് കനകകുമാറിനെതിരെ എടുത്തത്. ചെറുതുരുത്തി പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കലാമണ്ഡലത്തില്‍ നിന്നും കനകകുമാറിനെ പുറത്താക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ ചെന്നൈയില്‍ നിന്നും ഇന്നലെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
---------------
Hindusthan Samachar / Sreejith S