Enter your Email Address to subscribe to our newsletters

Kochi, 9 ഡിസംബര്‍ (H.S.)
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ അതിജീവിതയ്ക്ക് സമ്പൂര്‍ണ്ണ നീതി ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഉമ തോമസ്. താന്‍ എന്നും അതിജീവിതയ്ക്ക് ഒപ്പമുണ്ടായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെയും ഉമ തോമസ് രംഗത്തെത്തി. മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കെതിരായ ദിലീപിന്റെ പരാമര്‍ശം കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഉമ തോമസ് ആരോപിച്ചു. വിഷയത്തെ വളച്ചൊടിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഇതുവരെ പറയാത്ത വാദങ്ങള്‍ ദിലീപ് ഇപ്പോള്‍ ഉന്നയിക്കുന്നത് കേസിന്റെ ഗതി വഴി തിരിച്ചുവിടാന്‍ വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമാണ്.
വിചാരണക്കോടതിയുടെ വിധി പകര്‍പ്പ് വിശദമായി പഠിച്ചതിനു ശേഷം അടുത്ത നിയമപരമായ നടപടികള്‍ ആലോചിക്കുമെന്നും ഉമ തോമസ് സൂചന നല്‍കി. കേസില്‍ അപ്പീല്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുന്നത് ആലോചനയിലുണ്ടെന്നും അവര്‍ അറിയിച്ചു. കേസില്‍ ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉമ തോമസ് സര്‍ക്കാരിന് കത്ത് നല്‍കാന്‍ ആലോചിക്കുന്നത്.
ഇന്നലെയാണ് ദിലീപിനെ കേസില്‍ കുറ്റവിമുക്തനാക്കിയത്. ഒന്നു മുതല്‍ ആറുവരെയുളഅള പ്രതികളെ കുറ്രക്കാരെന്നും കണ്ടെത്തിയിരുന്നു. വിധിക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് നടി ആക്രിമിക്കപ്പെട്ടതില്‍ ഗൂഡാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞതിന് പിന്നാലെ തനിക്കെതിരെ ഗൂഡാലോചന തുടങ്ങിയതെന്നും ജീവിതവും കരിയറു തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നും ദിലീപ് ആരോപിച്ചത്.
---------------
Hindusthan Samachar / Sreejith S