വഞ്ചിയൂരിൽ കള്ളാ വോട്ട്, വോട്ടിങ് ക്രമക്കേട് ആരോപണങ്ങൾ സിപിഐഎം 250 ലേറെ കള്ളവോട്ടുകൾ മറിച്ചു; ഗുരുതര ആരോപണവുമായി ബിജെപി
Trivandrum , 9 ഡിസംബര്‍ (H.S.) തിരുവനന്തപുരം: വഞ്ചിയൂർ ബൂത്ത് രണ്ടിന് മുന്നിൽ സംഘർഷം. സിപിഐഎം പ്രവർത്തകർ ബിജെപി വനിതാ പ്രവർത്തകരെ അസഭ്യം പറഞ്ഞതായി പരാതി. വഞ്ചിയൂർ ബൂത്ത്‌ രണ്ടിൽ കള്ള വോട്ട് നടന്നു എന്നാണ് ബി ജെ പി ആരോപിക്കുന്നത് . LDF സ്ഥാനാർത്ഥിയ
വഞ്ചിയൂരിൽ കള്ളാ വോട്ട്, വോട്ടിങ് ക്രമക്കേട് ആരോപണങ്ങൾ   സിപിഐഎം 250 ലേറെ കള്ളവോട്ടുകൾ മറിച്ചു; ഗുരുതര ആരോപണവുമായി ബിജെപി


Trivandrum , 9 ഡിസംബര്‍ (H.S.)

തിരുവനന്തപുരം: വഞ്ചിയൂർ ബൂത്ത് രണ്ടിന് മുന്നിൽ സംഘർഷം. സിപിഐഎം പ്രവർത്തകർ ബിജെപി വനിതാ പ്രവർത്തകരെ അസഭ്യം പറഞ്ഞതായി പരാതി. വഞ്ചിയൂർ ബൂത്ത്‌ രണ്ടിൽ കള്ള വോട്ട് നടന്നു എന്നാണ് ബി ജെ പി ആരോപിക്കുന്നത് . LDF സ്ഥാനാർത്ഥിയുടെ സഹായിയുടെ മകൾ രണ്ടിടത്ത് വോട്ട് ചെയ്തു. അവർക്ക് കുന്നുകുഴിയിലും വോട്ട് ഉള്ളതായാണ് ബി ജെ പി പ്രവർത്തകർ വ്യക്തമാക്കുന്നത്. കൂടാതെ ബിജെപി പ്രവർത്തകരെ വോട്ട് ചലഞ്ച് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

വഞ്ചിയൂർ വാർഡിൽ കള്ള വോട്ട് നടക്കുന്നുവെന്ന് ബിജെപി ജില്ലാ നേതാവ് കരമന ജയൻ പറഞ്ഞു. രാവിലെ മുതൽ അസ്രൂതിതമായ കള്ള വോട്ട് നടക്കുന്നുണ്ടെന്നും ഇതിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥൻമാരുടെ പിന്തുണ ലഭിക്കുന്നുവെന്നും ബി ജെ പി ആരോപിച്ചു.

തിരഞ്ഞെടുപ്പ് നടക്കുന്നത് CPM ന്റെ നേതൃത്വത്തിലാണെന്നും ഈ സാഹചര്യത്തിൽ വഞ്ചിയൂർ വാർഡ് രണ്ടാം ബൂത്തിൽ റീ പോളിംഗ് നടത്തണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. വീഡിയോഗ്രാഫി കൃത്യമായി നടക്കുന്നില്ല. ക്യാമറയുടെ ചാർജ് കഴിഞ്ഞു എന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും കരമന ജയൻ ആരോപിച്ചു.

---------------

Hindusthan Samachar / Roshith K


Latest News