കര്ഷകര്ക്ക് ക്ലാസുകളും ബോധവത്ക്കരണവുമായി കൃഷി വകുപ്പ്
Kannur , 23 മെയ് (H.S.) കടുത്ത വേനല് മാറി. ഇടവിട്ട ദിവസങ്ങളില് മഴ പെയ്തു തുടങ്ങി. മണ്ണും മനസ്സും കുളിരണിഞ്ഞതോടെ കര്ഷകര് കൃഷിഭവനിലേക്ക് എത്തിത്തുടങ്ങി. കാലവര്ഷം കനക്കുംമുമ്പ് തൈകളും വിത്തുകളും ശേഖരിച്ച് നടാന് തുടങ്ങണം. കൃഷിക്കൊരുങ്ങുമ്പോള് തന്നെ കര
AGRICULTURE DEPARTMENT


Kannur , 23 മെയ് (H.S.)

കടുത്ത വേനല് മാറി. ഇടവിട്ട ദിവസങ്ങളില് മഴ പെയ്തു തുടങ്ങി. മണ്ണും മനസ്സും കുളിരണിഞ്ഞതോടെ കര്ഷകര് കൃഷിഭവനിലേക്ക് എത്തിത്തുടങ്ങി. കാലവര്ഷം കനക്കുംമുമ്പ് തൈകളും വിത്തുകളും ശേഖരിച്ച് നടാന് തുടങ്ങണം. കൃഷിക്കൊരുങ്ങുമ്പോള് തന്നെ കര്ഷകരെ കൃഷിഭവനുകളുടെ നേതൃത്വത്തില് ബോധവല്ക്കരണ ക്ലാസും ചര്ച്ചകളും സംഘടിപ്പിച്ചു തുടങ്ങി.

നാമമാത്ര കര്ഷകരും ചെറുകിട കര്ഷകരുമെല്ലാം പതിവിലധികം ആവേശത്തോടെ ക്ലാസുകളിലും യോഗങ്ങളിലും കൂട്ടമായെത്തുന്ന സവിശേഷതയാണ് ഇത്തവണ കാണാന് കഴിയുന്നത്. മണ്ണറിഞ്ഞ് വളം ചെയ്യുക എന്ന ആശയത്തിന് പ്രാധാന്യം നല്കിയാണ് കൃഷിഭവന് ഉദ്യോഗസ്ഥര് ജനങ്ങളെ ബോധവല്ക്കരിക്കുന്നത്. കൃഷിയിടങ്ങളിലെ മണ്ണ് പരിശോധിച്ച് പരിശോധനാഫലം അനുസരിച്ച് വളപ്രയോഗം നടത്തിയാല് മികച്ച വിളവ് ലഭിക്കാന് സഹായകമാവുമെന്ന് കാര്ഷിക ഉദ്യോഗസ്ഥര് വെളിപ്പെടുത്തുന്നു.

കര്ഷകര് ശേഖരിക്കുന്ന മണ്ണ് സാമ്പിളുകള് കൃഷിഭവനിലെത്തിച്ചാല് അതിന്റെ പരിശോധനാ ഫലം വളരെ വേഗത്തില് തന്നെ നല്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ജൂണ് മാസം പത്തിനകം പരിശോധനാ ഫലം നല്കുന്നതോടെ ഓരോ കൃഷിയിടത്തിലും അനുയോജ്യമായ അളവില് വളം ചേര്ത്ത് കൊടുക്കാനുള്ള നിര്ദേശങ്ങള് നല്കപ്പെടുന്നു. ഇതിലൂടെ കര്ഷകര്ക്ക് ഉത്പ്പാദന വര്ദ്ധനവിനുള്ള അവസരം ലഭ്യമാവുമെന്ന് അധികൃതകര് പറയുന്നു. മണ്ണ് പരിശോധനക്കായി സാമ്പിളുകള് നല്കുന്നവര്ക്ക് വേഗത്തില് തന്നെ പച്ചക്കറി തൈകള് വിതരണം ചെയ്യാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. കാലവര്ഷം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് തെങ്ങിന് വളപ്രയോഗം നടത്താനുള്ള സമയമായിരിക്കയാണ്. രോഗം ബാധിച്ച തെങ്ങുകള് മുറിച്ച് മാറ്റി വേണം മറ്റുള്ളവയെ സംരക്ഷിക്കാനെന്ന കാര്യം വിസ്മരിക്കരുതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര് കര്ഷകരെ ഉദ്ബോധിപ്പിക്കുന്നു.

ജൂണ് മുതല് വളം വാങ്ങി ഉപയോഗിച്ച ബില്ലുകള് കൃഷിഭവനുകളില് സമര്പ്പിക്കാവുന്നതാണ്. ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വളം വാങ്ങി ഉപയോഗിച്ച കര്ഷകര്ക്ക് സബ്സിഡി ലഭ്യമാക്കാനും അധികൃതര് തയ്യാറായിട്ടുണ്ട്. പതിവിലധികം കര്ഷകരാണ് ഈ വര്ഷത്തെ കര്ഷക ക്ലാസുകളില് എത്തിയിട്ടുള്ളത്. അത് അനുസരിച്ച് മികച്ച വിത്തുകളും തൈകളും നല്കാന് കൂടി കൃഷി വകുപ്പ് ശ്രമിച്ചാല് കാര്ഷിക കേരളത്തിന് അത് മുതല്ക്കൂട്ടാവും. പലപ്പോഴും വിത്തുകളും തൈകളും കര്ഷകരെ ചതിക്കുന്ന സംഭവങ്ങള് ഉണ്ടായിട്ടുണ്ട്. കൃഷിയോട് സ്ത്രീകള് അടക്കമുള്ളവര് കാണിക്കുന്ന താത്പര്യം കാര്ഷിക കേരളത്തിന് പ്രതീക്ഷ ഉളവാക്കുന്നതാണ്. കേന്ദ്ര -സസ്ഥാന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കര്ഷകര്ക്ക് താങ്ങായി നിന്നാല് കൂടുതല് കര്ഷകരെ കൃഷിയുമായി ബന്ധപ്പെടുത്താന് കഴിയും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News