Enter your Email Address to subscribe to our newsletters

Thrissur , 23 മെയ് (H.S.)
തൃശ്ശൂർ നഗരത്തിൽ ആന ഇടഞ്ഞോടി. കൊല്ലത്തു നിന്ന് തൃശൂരിലേക്ക് ഉത്സവത്തിന് എത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞ ഓടിയത്.. ഇടഞ്ഞോടിയ ആന കാറും ഓട്ടോറിക്ഷയും ബൈക്കുകളും വീട്ടുമതിലുകളും ഗേറ്റുകളും ഉൾപ്പെടെ തകർത്തു.
ഇന്ന് രാവിലെ 9.15ഓടെ ആയിരുന്നു സംഭവം. കുളിപ്പിക്കാൻ കൊണ്ടുപോയി തിരികെ വരുന്നതിനിടെ ചെമ്പൂക്കാവ് ടൗൺഹാളിന് മുന്നിൽ നിന്നാണ് ആന ഇടഞ്ഞ് ഓടിയത്. ഓട്ടത്തിനിടെ വഴിയിലുണ്ടായിരുന്ന കാറും ഓട്ടോറിക്ഷയും ആന തകർത്തു. ചെമ്പൂക്കാവിൽ നിന്ന് ഓടിയ ആന രണ്ട് കിലോമീറ്റർ ഓളം ദൂരം ഓടി ചേറൂർ ഗാന്ധിനഗർ വരെ എത്തി. ഗാന്ധിനഗർ ഹൗസിംഗ് കോളനിയിലേക്ക് കടന്ന ആന ഹൗസിംഗ് കോളനിയിലെ ഇടവഴികളിലൂടെയും ഓടി.
ഇതിനിടെ ഇരുചക്ര വാഹനങ്ങളും വീട്ടുമതിലുകളും ഗേറ്റുകളും ഉൾപ്പെടെ ആന തകർത്തു . ആന രണ്ടുമണിക്കൂറോളം ഹൗസിംഗ് കോളനിയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇതിനിടെ പൊലീസും എലിഫന്റ് സ്കോഡും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെ സ്ഥലത്തെത്തി. ഏറെനേരം പണിപ്പെട്ട് ആണ് ആനയുടെ പാപ്പന്മാരും എലിഫന്റ് സ്ക്വാഡും ചേർന്നു കാലിൽ ചങ്ങല കൊണ്ട് ബന്ധിച്ച് ആനയെ തളച്ചത്. ചെമ്പൂക്കാവ് തപാലാപ്പീസും ആന ആക്രമിച്ചു. വന് തോതില് നഗരത്തില് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. അതേസമയം ആളുകള്ക്ക് പരിക്കേറ്റിട്ടില്ലെന്നത് ആശ്വാസകരമാണ്.
അതേസമയം ആന ശാന്തനാണെന്നും ആളുകളാണ് പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്നും ആളുകള് സഹകരിക്കുന്നില്ലെന്നും നാട്ടുകാരനായ മഹേഷ് ചെമ്പൂക്കാവ് സ്വകാര്യ ചാനലിനോട് പറഞ്ഞു. നിലവില് ആന ഒരു വീടിന്റെ കാര്പോര്ച്ചിലേക്ക് കയറി നില്ക്കുകയാണ്. ആനയ്ക്ക് വെള്ളം കൊടുക്കുകയും വെള്ളം ഉപയോഗിച്ച് നനയ്ക്കുകയും ചെയ്യുന്നുണ്ട്. ആളുകള് ചുറ്റും കൂടി നില്ക്കുന്നത് പ്രശ്നമാണെന്നും അദ്ദേഹം പറയുന്നു. ആനയുടെ ശരീരത്തില് ചങ്ങലയുണ്ട്. തത്ക്കാലം ആന നിയന്ത്രണത്തിലാണെന്നും മഹേഷ് പറഞ്ഞു. രണ്ട് കിലോമീറ്ററോളം പരിഭ്രാന്തി സൃഷ്ടിച്ച് കൊണ്ട് ആന നഗരത്തിലൂടെ ഓടി.
ആദ്യം ആന ശാന്തനായിരുന്നെന്നും ഒച്ചപ്പാടും ബഹളവും ആയപ്പോഴാണ് ആന അക്രമാസക്തനായത്. തുടര്ന്നാണ് കാര് തകര്ത്തത്. ആന ഓടിപ്പോകുന്നതിനിടെ ടിന് ഷീറ്റുകളിലും മറ്റും ഉരഞ്ഞ് ആനയുടെ മസ്തകത്തിലും മറ്റും പരിക്കുണ്ട്. ആനയ്ക്ക് ഇത്തരത്തിലുള്ള മുന്കാല ചരിത്രമൊന്നുമില്ലെന്നും പറയുന്നുണ്ട്. രണ്ട് വീടിന്റെ ഇടയിലാണ് ആന ഇപ്പോള് നില്ക്കുന്നത്. എലഫന്റ് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും സ്ഥലത്തുണ്ട്. അടിയന്തരമായി വിഷയത്തില് ഇടപെടാന് വനം മന്ത്രി ഷിബു ബേബി ജോണ് ജില്ലാ കളക്ടര്, സിസിഎഫ് തുടങ്ങിയവര് അടക്കമുള്ളവര്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്. റേഞ്ചര് സ്ഥലത്തുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിഎഫ്ഒ അടക്കമുള്ളവര് സ്ഥലത്ത് എത്തിയിട്ടുണ്ട്.
സംഗീത എന്നൊരു സ്ത്രീ ഓടിച്ച് വന്ന കാറാണ് ആന ആക്രമിച്ചത്. കാറില് ഇവര്ക്കൊപ്പം കുട്ടിയും ഉണ്ടായിരുന്നു. എന്നാല് ഇവര്ക്ക് കാര്യമായ പരിക്കൊന്നുമില്ല. വനം വകുപ്പിന്റെ കീഴിലുള്ള എലഫന്റ് സ്ക്വാഡിനോടും സ്ഥലത്ത് എത്താന് നിര്ദ്ദേശിച്ചിട്ടുണ്ട്. പല വീടുകളുടെയും ഷീറ്റുകളും മതിലുകളും ആന തകര്ത്തിട്ടുണ്ടെന്ന് തൃശൂര് മേയര് ഡോ. നജി ജസ്റ്റിന് പറഞ്ഞു. ആംബുലന്സ് അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ഥിതിഗതികള് നിയന്ത്രണത്തിലാണ്. വലിയ നാശനഷ്ടങ്ങള് ആന ഉണ്ടാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR