കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നടന്ന ചികിത്സാ പിഴവിൽ അടിയന്തര ഇടപെടൽ നടത്തി ആരോഗ്യ മന്ത്രി.
Pathanamthitta , 23 മെയ് (H.S.) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നടന്ന ചികിത്സാ പിഴവിൽ അടിയന്തര ഇടപെടൽ നടത്തി ആരോഗ്യ മന്ത്രി. വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരനെ അബിൻ വർക്കി എംഎൽഎ നേരിൽ കണ്ട് കത്ത് നൽകിയിരുന്നു. എംഎൽഎയുടെ
District hospital kozhencheri


Pathanamthitta , 23 മെയ് (H.S.)

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നടന്ന ചികിത്സാ പിഴവിൽ അടിയന്തര ഇടപെടൽ നടത്തി ആരോഗ്യ മന്ത്രി. വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരനെ അബിൻ വർക്കി എംഎൽഎ നേരിൽ കണ്ട് കത്ത് നൽകിയിരുന്നു.

എംഎൽഎയുടെ കത്ത് പരിശോധിച്ച ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കുത്തിവെയ്പ്പിന് ശേഷം ശരീരത്തിനുള്ളിൽ സൂചി കുടങ്ങിയ സംഭവം വാർത്തയായതിന് പിന്നാലെയാണ് ആറന്മുള സ്വേദേശിയായ വീട്ടമ്മ വത്സലയ്ക്ക് നീതി ആവശ്യപ്പെട്ട് എംഎൽഎ ആരോഗ്യ മന്ത്രിയെ നേരിട്ട് കണ്ടത്. ഒരു വർഷക്കാലമായി സൂചി ശരീരത്തിൽ തന്നെയായിരുന്നു.

കഴിഞ്ഞ കുറച്ചു കാലമായി സർക്കാർ ആശുപത്രിയിൽ ഉണ്ടാകുന്ന ചികിത്സാപ്പിഴവുകൾ പ്രധാനപ്പെട്ട പ്രശ്നമാണെന്നും വളരെ ഗുരുതരമായ അനാസ്ഥയാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നും അബിൻ വർക്കി എംഎൽഎ പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നടന്ന സംഭവം ഡിഎംഒയോട് അന്വേഷിക്കാൻ നിർദ്ദേശം നൽകിയതായും, റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അബിൻ വർക്കി എംഎൽഎ വ്യക്തമാക്കി. വീട്ടമ്മയോട് ഫോണിൽ സംസാരിച്ച എംഎൽഎ നീതി ലഭിക്കും വരെ ഒപ്പമുണ്ടാകുമെന്ന ഉറപ്പും നൽകി.

ശരീരത്തില് സൂചിയുടെ ഭാഗം കുടുങ്ങിയത് ഒരു വർഷം മുൻപ്

കുത്തിവയ്പ്പിനിടെ ശരീരത്തില് സൂചിയുടെ ഭാഗം കുടുങ്ങിയതായാണ് പരാതി. ഒരു വർഷം മുൻപ് വയറിളക്കവും ഛർദ്ദിയുമായി ചികിത്സ തേടി ആശുപത്രിയിലെത്തിയ ആറന്മുള സ്വേദേശിനി വത്സല (68) യുടെ ശരീരത്തിൽ കുത്തിവയ്പ്പെടുത്ത ശേഷം സൂചി കുടുങ്ങിയതയാണ് പരാതി. കുത്തിവയ്പ്പ് എടുക്കുന്നതിനിടെ സൂചിയുടെ ഒരു ഭാഗം ശരീരത്തിനുള്ളില് കുടുങ്ങുകയായിരുന്നുവെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ചികിത്സാപ്പിഴവ് ഉണ്ടായതായും വത്സല ആരോപിച്ചു.

വയറിളക്കവും ഛർദ്ദിയുമായാണ് ആശുപത്രിയിൽ എത്തിയത്. ചികിത്സയ്ക്കിടെ ഇടുപ്പിന്റെ ഭാഗത്താണ് ഇൻജെക്ഷൻ എടുത്തത്.ഇൻജക്ഷന് ശേഷം അവിടെ കല്ലിച്ചു കിടക്കുകയാണെന്ന് കരുതി. ജോലിയൊക്കെ ചെയ്യുമ്പോൾ ഉറുമ്പ് കടിക്കുമ്പോലെ വേദന അനുഭവപ്പെട്ടപ്പോൾ മരുന്നിന്റെ ആണെന്നാണ് കരിതിയത്.പിന്നീട് അസഹ്യമായ വേദന ഉണ്ടായതോടെ ജില്ലാ ആശുപത്രിയില് നടത്തിയ എക്സ്റേ പരിശോധനയിലാണ് ഇടുപ്പില് സൂചിയുടെ ഭാഗം കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയതെന്നും വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ശരീരത്തിനുള്ളില് കുടുങ്ങിയ സൂചിയുടെ ഭാഗം നീക്കാൻ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും സൂചി പൂർണമായി നീക്കം ചെയ്യാനായിട്ടില്ലെന്നും വത്സല പറഞ്ഞു. ശരീരത്തില് നിന്ന് പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സൂചിയുടെ ഭാഗം തന്നെയാണെന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല് സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയില് നിന്ന് തന്നെയാണോ എന്ന് ഉറപ്പിക്കാന് കഴിയില്ലെന്ന് സൂപ്രണ്ട് വ്യക്തമാക്കി. കൂടുതല് പരിശോധന വേണമെന്നാണ് അധികൃതർ പറയുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News