കേരളത്തില് ഇന്ന് സ്വര്ണവിലയില് നേരിയ കുറവ്
Thiruvananthapuram , 23 മെയ് (H.S.) കേരളത്തില് ഇന്ന് സ്വര്ണവിലയില് നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. 22 കാരറ്റ് സ്വര്ണം ഗ്രാമിന് 14580 രൂപയിലാണ് ഇന്ന് സംസ്ഥാനത്തെ ആഭരണശാലകളില് വ്യാപാരം നടക്കുന്നത്. പവന് 116640 രൂപയാണ്. ഗ്രാമിന് നാല്പ്പത് രൂപയും പവന് 32
Gold rate increased


Thiruvananthapuram , 23 മെയ് (H.S.)

കേരളത്തില് ഇന്ന് സ്വര്ണവിലയില് നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. 22 കാരറ്റ് സ്വര്ണം ഗ്രാമിന് 14580 രൂപയിലാണ് ഇന്ന് സംസ്ഥാനത്തെ ആഭരണശാലകളില് വ്യാപാരം നടക്കുന്നത്. പവന് 116640 രൂപയാണ്. ഗ്രാമിന് നാല്പ്പത് രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസവും സ്വര്ണ വില പവന് 320 രൂപ കുറഞ്ഞ് 1,16,960 രൂപയായി. ഒരു ഗ്രാമിന് 40 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഗ്രാം വില 14,620 രൂപയിലെത്തി. എന്നാല് ഇതിന് മുമ്പുള്ള ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു.

കഴിഞ്ഞ ആഴ്ച സ്വർണവില തുടർച്ചയായി ഇടിഞ്ഞിരുന്നു. പിന്നീട് മൂന്നു ദിവസം വില കുതിച്ചുയർന്നു. ഇതിനു പിന്നാലെയാണ് രണ്ടു ദിവസമായി വിലയിൽ കുറവ് രേഖപ്പെടുത്തിയത്. മെയ് 13ന് സർവകാല റെക്കോർഡിൽ എത്തിയശേഷം വലിയ ഇടിവാണ് വിപണിയിൽ കണ്ടത്. എന്നാൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 2,720 രൂപയുടെ വർധനയുണ്ടായി.

ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ സ്വർണത്തിന് വലിയ ഡിമാൻഡ് ഉണ്ടാക്കുന്നുണ്ട്. പശ്ചിമേഷ്യന് സംഘര്ഷം വിപണിയെ നേരിട്ട് ബാധിച്ചു. അതിനാൽ വരും ദിവസങ്ങളിലും സ്വർണവില ഉയർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. അമേരിക്കൻ ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളും നിർണായകമാണ്.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും വിലയെ ബാധിക്കുന്നു. പണപ്പെരുപ്പം രൂക്ഷമാകുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമായാണ് പലരും സ്വർണത്തെ കാണുന്നത്. മറ്റ് ബാങ്ക് നിക്ഷേപങ്ങളെ അപേക്ഷിച്ച് മികച്ച ലാഭം നൽകാൻ സ്വർണത്തിന് കഴിയുന്നുണ്ട്. ഇത് ആഭ്യന്തര വിപണിയിലും സ്വർണത്തിൻ്റെ ആവശ്യകത വർധനയ്ക്ക് കാരണമാകുന്നു.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കൊപ്പം രാജ്യത്തെ ഇറക്കുമതി തീരുവയും വില നിർണയിക്കുന്നു. ഇറക്കുമതി തീരുവയിലെ വ്യതിയാനങ്ങൾ ആഭ്യന്തര വിപണിയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കേരളത്തിൽ ഇപ്പോൾ വിവാഹ സീസൺ സജീവമാകുകയാണ്. ഈ സാഹചര്യത്തിൽ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങൾ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ്.

18കാരറ്റ് സ്വര്ണത്തിന്രെ ഇന്നത്തെ കേരളത്തിലെ വിപണി വില ഗ്രാമിന് 11980 രൂപയാണ്. പവന് 95840രൂപയും. മുപ്പത് രൂപയാണ് ഗ്രാമിന് കുറഞ്ഞത്. പതിനാല് കാരറ്റ് സ്വര്ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 9330ലെത്തിയിട്ടുണ്ട്. പവന് വില 74640 രൂപയാണ്. ഒന്പത് കാരറ്റ് സ്വര്ണം ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 6015ലെത്തി. 48120രൂപയാണ് പവന് വില.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News