കാരണഭൂതന്റെ സംഘാടകനും പിണറായിയെ മടുത്തു; എംഎല്എ സ്ഥാനം രാജിവെച്ച് ഇറങ്ങിപോകണമെന്ന് സിപിഎം ഏരിയ സെക്രട്ടറി
Thiruvanathapuram, 23 മെയ് (H.S.) പിണറായി വിജയന് എതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം ഏര്യസെക്രട്ടറി. പിണറായി പ്രതിപക്ഷ നേതാവാകാന്‍ യോഗ്യനല്ലെന്നാണ് പാറശ്ശാല ഏരിയ സെക്രട്ടറി എസ്. അജയകുമാറിന്റെ വിമര്‍ശനം. എംഎല്‍എ സ്ഥആനം രാജിവെച്ച് പിണറായി വിജയന്‍ വ
Pinarayi Vijayan


Thiruvanathapuram, 23 മെയ് (H.S.)

പിണറായി വിജയന് എതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം ഏര്യസെക്രട്ടറി. പിണറായി പ്രതിപക്ഷ നേതാവാകാന്‍ യോഗ്യനല്ലെന്നാണ് പാറശ്ശാല ഏരിയ സെക്രട്ടറി എസ്. അജയകുമാറിന്റെ വിമര്‍ശനം. എംഎല്‍എ സ്ഥആനം രാജിവെച്ച് പിണറായി വിജയന്‍ വീട്ടിലിരിക്കണം എന്നും സിപിഎം പാറശാല ഏരിയ സെക്രട്ടറി എസ്. അജയകുമാര്‍ ആവശ്യപ്പെട്ടു. തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് നിലപാട് പറഞ്ഞത്.

പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘനും പിണറായി വിജയനും എം.വി. ഗോവിന്ദനും നടപ്പാക്കിയ ചില കാര്യങ്ങള്‍ പാര്‍ട്ടിക്ക് ദോഷകരമായി വന്നു. എന്നിട്ടും നേതൃത്വം ഇവരെ മാറ്റാതെ മുമ്പോട്ട് പോകുകയാണ്. പിണറായി വിജയന്‍ പറയുന്നത് എല്ലാം അതേപടി ചെയ്യാനുള്ള തൊഴിലാളികളായി പാര്‍ട്ടി സഖാക്കള്‍ മാറുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. തോല്‍വി വിലയിരുത്താന്‍ ചേരുന്ന പാര്‍ട്ടി യോഗങ്ങളില്‍ പിണറായി വിജയനും നേതാക്കള്‍ക്കും എതിരെ വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ഇത്രയും രൂക്ഷമായ പ്രതികരണം ആദ്യമാണ്.

ആരാണ് അജയകുമാര്‍ എന്നതും ശ്രദ്ധേയമാണ്. പിണറായി വിജയനെ കാരണഭൂതനാക്കിയുള്ള പാട്ട് പുറത്തിറക്കിയ സമയത്ത് പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാനായിരുന്നു എസ്. അജയകുമാര്‍. ്അതേ അജയകുമാര്‍ തന്നെയാണ് തോറ്റ് അധികാരത്തില്‍ നിന്നും പുറത്തായപ്പോള്‍ കാരണഭൂതനെ തള്ളിപ്പറയുന്നതും. ഇതില്‍ പാര്‍ട്ടി നേതൃത്വം എന്ത് നടപടി സ്വീകരിക്കും എന്നാണ് അറിയേണ്ടത്.

വെള്ളാപ്പള്ളി നടേശനുമായി ചേര്‍ന്ന് നില്‍ക്കുകയും ന്യൂനപക്ഷങ്ങളെ അകറ്റുകയും ചെയ്തിട്ടുള്ള പ്രസ്താവന തെറ്റായിപ്പോയി. കുമാരനാശാനേക്കാള്‍ മഹാനാണ് വെള്ളാപ്പള്ളി എന്ന് പിണറായി വിജയന്‍ പ്രസംഗിച്ചത് തെറ്റായി എന്നും വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്നും വിമര്‍ശനമുയര്‍ന്നു.

കോടിയേരി ബാലകൃഷ്ണന് ശേഷം എത്തിയ സംസ്ഥാന സെക്രട്ടറിമാരായ എ. വിജയരാഘനായാലും എം.വി. ഗോവിന്ദനായാലും കാര്യങ്ങള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനും പാര്‍ട്ടി അണികളെ പറഞ്ഞ് മനസ്സിലാക്കാന്‍ സാധിച്ചില്ല. എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ നടത്തുന്ന ഭാഷാ പ്രയോഗങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നില്ല. അദ്ദേഹത്തിന് തന്നെ മനസ്സിലാകുന്നതാണോ എന്നാണ് അടൂര്‍ ഏരിയ കമ്മിറ്റിയില്‍ ചോദ്യമുയര്‍ന്നത്.

---------------

Hindusthan Samachar / Sreejith S


Latest News