Enter your Email Address to subscribe to our newsletters

thrissur, 23 മെയ് (H.S.)
തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തില്‍ ആന വിരണ്ടോടി പരിഭ്രാന്തി സൃഷ്ടിത്തു. ഫോട്ടോഷൂട്ടിനായി എത്തിച്ച ശിവലക്ഷ്മി അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്. ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് ആന ഇടഞ്ഞ് ഓടുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന കാറും ഓട്ടോറിക്ഷയും ആന തകര്‍ത്തു. പട്ടിയെ കണ്ട് ഭയപ്പെട്ട് ഓടുകയായിരുന്നുവെന്നാണ് പാപ്പാന്‍ പറയുന്നത്.
ജനവാസമേഖലയയിലൂടെ ആയിരുന്നു ആന ഓടിയത്. വീടുകളുടെ ഗേറ്റുകളും മതിലുകളും തകര്‍ത്തിട്ടുണ്ട്. ചെമ്പൂക്കാവ് മേഖലയിലേക്ക് ആന ഓടി. പാപ്പാനും എലിഫെന്റ് സ്‌കവാഡും പിന്നാലെ ഓടി. മണിക്കൂറോളം ശ്രമിച്ചിട്ടും ആനയെ തളക്കാന്‍ സാധിച്ചില്ല.പിന്നീട് ഒരു വീടിന് സമീപം ആന നിലയുറപ്പിച്ചതോടെയാണ് തളയ്ക്കാന്‍ കഴിഞ്ഞത്. കൊല്ലത്ത് നിന്നെത്തിച്ച ആനയാണ് ഇടഞ്ഞത്.
ചെമ്പുക്കാവ് മ്യൂസിയം ഭാഗത്തുനിന്ന് ഇടഞ്ഞോടിയ ജനവാസമേഖലയിലൂടെ ഏതാണ്ട് രണ്ടുകിലോമീറ്ററിലേറെ വഴിയിലുള്ളതെല്ലാം തകര്‍ത്ത് മുന്നോട്ടോടി. ഓഫീസ് സമയമായതിനാല്‍ റോഡില്‍ നിറയെ വാഹനങ്ങളായിരുന്നു. യാത്രക്കാര്‍ വാഹനങ്ങള്‍ വഴിയില്‍ നിര്‍ത്തി ഇറങ്ങിയോടുകയായിരുന്നു. നിരവധി കാറുകളും ഓട്ടോകളും ബൈക്കുകളും ആന തകര്‍ത്തു. വീടുകളുടെ ഷീറ്റുകളും ഗേയ്റ്റുമെല്ലാം ആന തകര്‍ത്തു.
---------------
Hindusthan Samachar / Sreejith S