എംഎസ്സി എൽസ 3 എന്ന വിദേശ ചരക്കുകപ്പലിലെ ഏഴ് വിദേശ ജീവനക്കാർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു.
Ernakulam , 23 മെയ് (H.S.) എംഎസ്സി എൽസ 3 എന്ന വിദേശ ചരക്കുകപ്പലിലെ ഏഴ് വിദേശ ജീവനക്കാർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി തീരത്ത് കഴിഞ്ഞ വർഷം മേയിൽ മുങ്ങിയ ചരക്കി കപ്പലാണ് എംഎസ്സി എൽസ 3. തങ്ങളെ ഒരു വർഷത്തോളമ
MSC Elsa shipwreck


Ernakulam , 23 മെയ് (H.S.)

എംഎസ്സി എൽസ 3 എന്ന വിദേശ ചരക്കുകപ്പലിലെ ഏഴ് വിദേശ ജീവനക്കാർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി തീരത്ത് കഴിഞ്ഞ വർഷം മേയിൽ മുങ്ങിയ ചരക്കി കപ്പലാണ് എംഎസ്സി എൽസ 3. തങ്ങളെ ഒരു വർഷത്തോളമായി നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും പാസ്പോർട്ടുകൾ തിരികെ നൽകാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് കപ്പലിലെ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള റഷ്യ, ഉക്രൈൻ, ജോർജിയ, ഫിലിപ്പീൻസ് സ്വദേശികളായ ജീവനക്കാരാണ് ഹർജി നൽകിയത്.

കടൽ മലിനീകരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ കപ്പലിൻ്റെ മാസ്റ്റർ ഒഴികെ മറ്റാരെയും എഫ്ഐആറിൽ പ്രതി ചേർത്തിട്ടില്ലെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചിട്ടും 11 മാസമായി കൊച്ചിയിൽ തുടരാൻ നിർബന്ധിതരാവുകയാണെന്നും ഹർജിയിൽ പറയുന്നു. ജീവനക്കാരുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു.

ഹർജി മെയ് 29-ന് കോടതി വീണ്ടും പരിഗണിക്കും. ലൈബീരിയൻ കപ്പൽ മുങ്ങിയതിനെത്തുടർന്ന് വൻതോതിൽ പരിസ്ഥിതി മലിനീകരണമുണ്ടായതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിലുണ്ട്. അതിനിടെയാണ് കപ്പൽ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചത് .

എംഎസ് സി എല്സ 3 അപകടം

2025 മെയ് 24നാണ് എംഎസ്സി എൽസ3 ചരക്കുകപ്പല് അപകടത്തില്പ്പെട്ടത്. കേരള തീരത്തുനിന്ന് 38 നോട്ടിക്കല് മൈല് അകലെ ആയിരുന്നു കപ്പല് അപകടം. കണ്ടെയ്നറുകൾ ഒഴുകി നടന്ന് മത്സ്യത്തൊഴിലാളികള്ക്കടക്കം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രാസമാലിന്യങ്ങള് അടങ്ങിയ കണ്ടെയ്നറുകള് കടലില് ഒഴുകി പലയിടങ്ങളിലായി അടിയുകയും ചെയ്തിരുന്നു.

തുടര്ന്ന് കപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പല് ഉടമകളായ മെഡിറ്ററേനിയന് ഷിപ്പിങ് കമ്പനിയോട് 1200 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. 136 കോടി രൂപ മാത്രമാണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. അതിനാല് ഇത്രയും വലിയ തുക കെട്ടിവെക്കാന് സാധിക്കില്ലെന്നായിരുന്നു കപ്പല് കമ്പനി ആദ്യം മുതല് സ്വീകരിച്ച നിലപാട്.

തുക കെട്ടിവെച്ചില്ലെങ്കില് വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന, കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ എംഎസ് സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്തു തടഞ്ഞുവയ്ക്കാന് ഹൈക്കോടതി നിര്ദേശം നല്കി. സെപ്തംബര് മുതല് അക്വിറ്റേറ്റ വിഴിഞ്ഞത്തു തുടരുകയായിരുന്നു.

ഇതേത്തുടര്ന്ന് കപ്പല് കമ്പനി കരുതല് പണമായി 1227.62 കോടി രൂപ കെട്ടിവെച്ചു. തുക കെട്ടിവെച്ചതിനെത്തുടര്ന്ന് വിഴിഞ്ഞത്ത് അറസ്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന എംഎസ് സി അക്വിറ്റേറ്റ-2 എന്ന കപ്പല് വിട്ടയക്കുകയും ചെയ്തിരുന്നു. തൂത്തുക്കുടി, വിഴിഞ്ഞം, കൊച്ചി, മംഗളൂരു കടൽമാർഗം സർവീസ് നടത്തുന്ന എംഎസ്സി എൽസ3 ൽ 643 കണ്ടെയ്നറുകളായിരുന്നു ഉണ്ടായിരുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News