Enter your Email Address to subscribe to our newsletters

Kannur, 23 മെയ് (H.S.)
കണ്ണൂർ : കേരളത്തിൽ പവർ കട്ടില്ലെന്നും എന്നാൽ പവർ ഫെയിലിയർ ഉണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റപ്പണികൾ നടക്കുന്നത് മൂലമാണ് ഇത്തരത്തിൽ പവർ ഫെയിലിയർ ഉണ്ടാകുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. ഈ പ്രയാസം കുറച്ചു ദിവസങ്ങൾ കൂടിയേ ഉണ്ടാകുകയുള്ളൂ എന്നും. പൊതുജനങ്ങൾ സഹകരിക്കണമെന്നും സണ്ണി ജോസഫ് അഭ്യർത്ഥിച്ചു. ഇപ്പോഴുള്ള പ്രശനങ്ങൾ പരിഹരിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഉണ്ടെന്ന് യുഡിഎഫ് വിമർശിച്ചിരുന്നു. എന്നാൽ പ്രതിസന്ധിക്ക് കാരണം വൈദ്യുതി ഉപഭോഗം വർധിച്ചത് മൂലമുള്ള സാങ്കേതിക പ്രശ്നങ്ങളാണ് എന്നായിരുന്നു മുൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അന്ന് പ്രതികരിച്ചത്. ഉയർന്ന സമ്മർദം താങ്ങാൻ കഴിയാതെ പ്രസരണ ലൈനുകൾ ചിലയിടത്ത് ഡ്രിപ്പ് ആകുന്നുണ്ടെന്നും ഇത്തരം സാഹചര്യങ്ങളിൽ പരമാവധി 15–20 മിനിറ്റിനകം വൈദ്യുതി പുനഃസ്ഥാപിക്കുന്നുണ്ടെന്നും അന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു.
---------------
Hindusthan Samachar / Sreejith S