സോളാറില് ഉമ്മന്ചാണ്ടിയെ ചതിച്ചത് ഗണേഷ്കുമാര്; പേര് പയണമെന്ന് അതിജീവിതയ്ക്ക് നിര്ദ്ദേശം നല്കിയെന്ന് മൊഴി
Kollam, 23 മെയ് (H.S.) സോളാര്‍ പീഡനക്കേസില്‍ മുന്‍മുഖ്യന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കിയതിന് പിന്നില്‍ കെബി ഗണേഷ്‌കുമാറിന്റെ ഗൂഢാലോചനയെന്ന് മൊഴി. ഉമ്മന്‍ചാണ്ടിയുടെ പേര് പറയണമെന്ന് അതിജീവിതയ്ക്ക് ഗണേഷ്‌കുമാര്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കുകയായിരുന്
Ganesh Kumar


Kollam, 23 മെയ് (H.S.)

സോളാര്‍ പീഡനക്കേസില്‍ മുന്‍മുഖ്യന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കിയതിന് പിന്നില്‍ കെബി ഗണേഷ്‌കുമാറിന്റെ ഗൂഢാലോചനയെന്ന് മൊഴി. ഉമ്മന്‍ചാണ്ടിയുടെ പേര് പറയണമെന്ന് അതിജീവിതയ്ക്ക് ഗണേഷ്‌കുമാര്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഗണേഷ്‌കുമാറഉം അതിജീവിതയും തമ്മിലുള്ള ഈ സംഭാഷണം നേരില്‍ കേട്ടു എന്നാണ് കെപിസിസി അംഗം സി.ആര്‍. നജീബ് മൊഴി ല്‍കിയിരിക്കുന്നത്. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഇ.ആര്‍. അര്‍ജുന്‍രാജിന് മുന്‍പാകെയാണ് നജീബ് മൊഴി നല്‍കിയത്.

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണച്ചുമതല ഉണ്ടായിരുന്നതിനാല്‍ തനിക്ക് ഗണേഷ്‌കുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടതനുസരിച്ച് 2015 മേയില്‍ പത്തനാപുരത്തെ പാര്‍ട്ടി ഓഫീസില്‍ എത്തിയിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് പുറത്തായ ഗണേഷിനെ തിരികെ മന്ത്രിയാക്കാത്തതിലുള്ള വിരോധം ഉമ്മന്‍ ചാണ്ടിയോട് നിലനില്‍ക്കുന്ന സമയത്തായിരുന്നു ഈ കൂടിക്കാഴ്ച. ഗണേഷിന്റെ മുറിയില്‍ എത്തിയപ്പോള്‍ സോളര്‍ കേസിലെ അതിജീവിത അവിടെയുണ്ടായിരുന്നു. തന്നെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടിയോട് സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു. എന്നിട്ടും മന്ത്രിസഭയല്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയെക്കൂടി സോളര്‍ പീഡനക്കേസില്‍ ഉള്‍പ്പെടുത്തണം. അല്ലെങ്കില്‍ നമ്മുടെ പദ്ധതി ശരിയാകില്ല. ബാക്കിയെല്ലാം തന്റെ കയ്യിലണെന്നും ഗണേഷ്‌കുമാര്‍ അതിജീവിതയോട് പറയു്ന്നത് കേട്ടു എന്നാണ്' നജീബിന്റെ മൊഴി.

ഗണേഷ്‌കുമാറിന്റെ ആവശ്യം തലയാട്ടി സമ്മതിച്ച് ഓക്കെ എന്ന് പറഞ്ഞാണ് അതിജീവിത ഓഫീസില്‍ നിന്നും ഇറങ്ങിയത്. ഈ ഗൂഢാലോചനയെക്കുറിച്ച് പറയാന്‍ അന്ന് ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം എടുത്തില്ല. തുടര്‍ന്ന് അദ്ദേഹത്തിന്റെ പിഎയെ വിവരം ധരിപ്പിച്ചതായും നജീബ് മൊഴി നല്‍കി. സോളര്‍ പീഡനക്കേസിലെ പരാതിക്കാരി അന്വേഷണ കമ്മീഷനില്‍ ഹാജരാക്കിയ കത്തില്‍ നാല് പേജുകള്‍ കൂട്ടിച്ചേര്‍ത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് അഡ്വ. സുധീര്‍ ജേക്കബ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കൊട്ടാരക്കര കോടതിയില്‍ വിചാരണ പുരോഗമിക്കുന്നത്. കേസില്‍ ഒന്നാം പ്രതി അതിജീവിതയും രണ്ടാം പ്രതി ഗണേഷ്‌കുമാറുമാണ്. കേസില്‍ ഗണേഷ്‌കുമാറിന് വേണ്ടി സിപിഎം കുന്നിക്കോട് ഏര്യകമ്മറ്റിയംഗം അഡ്വ. ഷൈന്‍ പ്രഭയാണ് ഹാജരാകുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News