എച്ച് 1 എന് 1 ബാധിച്ച് 82 കാരി മരിച്ചു.
Idukki , 09 ജൂണ് (H.S.) എച്ച് 1 എന് 1 ബാധിച്ച് 82 കാരി മരിച്ചു. ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശി മറിയാമ്മ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 30 നാണ് ഇവര് പനി ബാധിച്ച് ചികിത്സ തേടിയെത്തിയത് കഴിഞ്ഞ ദ
H1N1


Idukki , 09 ജൂണ് (H.S.)

എച്ച് 1 എന് 1 ബാധിച്ച് 82 കാരി മരിച്ചു. ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശി മറിയാമ്മ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 30 നാണ് ഇവര് പനി ബാധിച്ച് ചികിത്സ തേടിയെത്തിയത്

കഴിഞ്ഞ ദിവസം കൊച്ചിയില് നിന്നും എച്ച്1എന്1പനി മരണം റിപ്പോര്ട്ട് ചെയ്തിരുന്നു. പാലാരിവട്ടം സ്വദേശിനി ലളിതാംബികയാണ് മരിച്ചത്. കടുത്ത പനിയെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇവർ.

ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് ആരോഗ്യനില വഷളായതിനെത്തുടർന്ന് മരിക്കുകയായിരുന്നു. കൊച്ചി നഗരപരിധിയിൽ മരണം റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി. രോഗപ്രതിരോധത്തിനായുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകി.

കോട്ടയത്തും സമാനമായ മരണം റിപ്പോർട്ട് ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയായ യുവാവാണ് കഴിഞ്ഞാഴ്ച മരിച്ചത്. തുടക്കത്തിൽ സാധാരണ പനിയാണെന്ന് കരുതി കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഈ യുവാവ് ചികിത്സ തേടിയത്. നാല് ദിവസത്തോളം ചികിത്സ തുടർന്നു. പിന്നീട് പനി കുറയാതെ ആരോഗ്യനില അതിവേഗം മോശമായി.

ഇതോടെ കോട്ടയത്തെ പ്രധാന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. വിദഗ്ധ ചികിത്സ നൽകിയെങ്കിലും യുവാവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. കൊച്ചിയിലും കോട്ടയത്തുമായി തുടർച്ചയായി മരണങ്ങൾ ഉണ്ടായതോടെ ജനങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

എന്താണ് എച്ച്1 എന്1?

സ്വൈൻ ഇൻഫ്ളുവൻസ അല്ലെങ്കിൽ പന്നിപ്പനി അല്ലെങ്കിൽ എച്ച് വൺ എൻ വൺ ഇൻഫ്ളുവൻസ എന്ന അസുഖം 2009 മുതൽ അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്തിട്ടുളളതാണ്. RNA വൈറസുകളുടെ ഗണത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തിൽ പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു. വായുവിലൂടെ പകരുന്ന വൈറസാണിത്.

പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽക്കൂടിയാണ് ഇത് പകരുന്നത്. അസുഖബാധിതനായ ആളിൽ നിന്ന് രണ്ടുമുതൽ ഏഴുദിവസം വരെ ഇതു പകർന്നേക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽനിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്കു പകരുന്നു.

ലക്ഷണങ്ങൾ

സാധാരണ വൈറല് പനിക്കു സമാനമാണ് എച്ച്1 എന്1 പനിയുടെ ലക്ഷണങ്ങള്. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, ശ്വാസതടസം, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കാനും ഇടയുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News