ഓവർലോഡ് കേസുകളിൽ മോട്ടോർ വാഹന വകുപ്പിന് അനുകൂല വിധി
Kochi , 09 ജൂണ് (H.S.) ഓവർലോഡ് കേസുകളിൽ മോട്ടോർ വാഹന വകുപ്പിന് അനുകൂല വിധി; 3.43 ലക്ഷം രൂപ പിഴ ഈടാക്കാൻ ഉത്തരവ്. അനുവദനീയമായ പരിധിയിൽ കൂടുതൽ ഭാരം കയറ്റി സർവീസ് നടത്തിയ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച നടപടികൾ ശരിവെച്ച് കോടതി. എ
Highcourt


Kochi , 09 ജൂണ് (H.S.)

ഓവർലോഡ് കേസുകളിൽ മോട്ടോർ വാഹന വകുപ്പിന് അനുകൂല വിധി; 3.43 ലക്ഷം രൂപ പിഴ ഈടാക്കാൻ ഉത്തരവ്.

അനുവദനീയമായ പരിധിയിൽ കൂടുതൽ ഭാരം കയറ്റി സർവീസ് നടത്തിയ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച നടപടികൾ ശരിവെച്ച് കോടതി.

എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്ത നാല് ഓവർലോഡ് കേസുകളിലായി ആകെ 3,43,500 രൂപ പിഴ വിധിച്ചു.

അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെർണാണ്ടസ് അധ്യക്ഷയായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വാഹന ഉടമകളിൽ നിന്ന് 1,71,000 രൂപയും ഡ്രൈവർമാരിൽ നിന്ന് 1,72,500 രൂപയും പിഴയായി ഈടാക്കും.

ഒന്നാമത്തെ കേസിൽ KL35J9824 നമ്പർ വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവർക്കും 56,000 രൂപ വീതം ആകെ 1,12,000 രൂപയും, രണ്ടാമത്തെ കേസിൽ KL52R1006 നമ്പർ വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവർക്കും 64,000 രൂപ വീതം ആകെ 1,28,000 രൂപയും, മൂന്നാമത്തെ കേസി KL17W6382 നമ്പർ വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവർക്കും 42,000 രൂപ വീതം ആകെ 84,000 രൂപയും, നാലാമത്തെ കേസിൽ KL07BY657 നമ്പർ വാഹനത്തിന്റെ ഉടമയ്ക്ക് 9,000 രൂപയും ഡ്രൈവർക്ക് 10,500 രൂപയും ഉൾപ്പെടെ ആകെ 19,500 രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്.

അനുവദനീയമായ പരിധിയേക്കാൾ അധികഭാരം കയറ്റി ചരക്ക് ഗതാഗതം നടത്തിയാൽ റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നതിനാൽ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു.

നിയമലംഘനങ്ങൾ നടത്തുന്ന വാഹന ഉടമകൾക്കും ഡ്രൈവർമാർക്കുമെതിരെ വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കാനും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചതായി എറണാകുളം ആർ.ടി.ഒ എൻഫോഴ്സ്മെന്റ് അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News