Enter your Email Address to subscribe to our newsletters

Palakkad , 09 ജൂണ് (H.S.)
പിഎം ശ്രീ പദ്ധതിയെ കുറിച്ച് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ. പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ രാഷ്ട്രീയ നിലപാടുകളിൽ തന്നെ തുടരുയാണെന്നും കേന്ദ്ര സർക്കാരിൻ്റെ നിബന്ധനകളോട് വിയോജിപ്പുണ്ടെന്നും എൻ ഷംസുദീൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ പറഞ്ഞതിൽ ഒരു തെറ്റുമില്ല. കഴിഞ്ഞ സർക്കാർ കേന്ദ്ര സർക്കാരുമായിപിഎം ശ്രീയുമായി കരാർ ഒപ്പ് വച്ചിട്ടുണ്ട്. അത് സത്യമാണ്. പിന്നീട് അതിൽ വിമർശനം ഉയർന്നുവരുകയും പിന്നാലെ അത് താത്ക്കാലികമായി നിർത്തി വയ്ക്കുകയും ചെയ്തു. ഇതുമായി കൂടുതൽ വിവരങ്ങൾ പരിശോധിക്കുകയാണ്. ഇക്കാര്യത്തിൽ അടുത്ത നിലപാട് യുഡിഎഫും സർക്കാരുമായി ആലോചിക്കണമെന്ന് ഷംസുദീൻ പറഞ്ഞു. മന്ത്രിയെന്ന നിലയിൽ തനിക്ക് ഒറ്റയ്ക്ക് ഇതിൽ തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും വിഷയം യുഡിഎഫിൽ വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ യുഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണ്. കഴിഞ്ഞ സർക്കാർ കരാർ ഒപ്പ് വയ്ക്കുകയും പണം വാങ്ങിക്കുകയും ചെയ്തു. നമ്മുടെ രാജ്യം ഒരു ഫെഡറൽ സിസ്റ്റമാണ്. സംസ്ഥാനം കൈകാര്യം ചെയ്യുന്ന കാര്യങ്ങൾക്ക് കേന്ദ്രം നിബന്ധന വയ്ക്കാൻ പാടില്ലെന്നും ഷംസുദീൻ ചൂണ്ടിക്കാട്ടി. ഈ വിഷയം പഠിക്കാനും മറ്റും സമയം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അടിയന്തര സ്വഭാമിലെങ്കിലും സർക്കാരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ട് വെറും ഇരുപത് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെന്നും, ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു പുതിയ കരാറിലും ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യസ മേഖലയിൽ മാറ്റങ്ങൾ നടപ്പിലാക്കുന്നത് യുഡിഎഫിൽ ചർച്ച ചെയ്തതിന് ശേഷം മാത്രമാവുമെന്ന് എൻ ഷംസുദീൻ വ്യക്തമാക്കി. രാഷ്ട്രിയ നിലപാടിൽ വെള്ളം ചേർക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെച്ചത് ശിവൻ കുട്ടി വിട്ടാഭ്യാസമന്ത്രിയായിരിക്കെയാണ്. പദ്ധതിയിൽ ഒപ്പ് വെച്ചതിന് ശേഷം കേരളത്തിന് കേന്ദ്രം പണം നൽകി. പണം കിട്ടിയില്ലെന്ന ശിവൻ കുട്ടിയുടെ വാദം തെറ്റാണെന്ന് ഷംസുദീൻ ആരോപിച്ചു. 93 കോടി രൂപയാണ് കേന്ദ്രം ഇതിനോടകം അനുവദിച്ചത്. വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ വിദഗ്ദ്ധരുമായി കൂടി ആലോചിച്ചതിന് ശേഷം നടപ്പാക്കും. ആഴ്ചയിലൊരിക്കൽ കളർ ഡ്രസ് അടിച്ചേൽപ്പിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR