Enter your Email Address to subscribe to our newsletters

Kottayam , 09 ജൂണ് (H.S.)
അദാനിയെ കേരളത്തിലേക്ക് കൊണ്ടുവന്നത് ഇടതുമുന്നണി സർക്കാർ ആണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് മുൻമന്ത്രി വി എൻ വാസവൻ. ഉമ്മൻചാണ്ടി സർക്കാരാണ് അക്കാലത്ത് അദാനിയുമായി ചർച്ച നടത്തിയതെന്നും വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടായിരുന്നു അദാനിയുമായുള്ള കരാറെന്നും വി എൻ വാസവൻ പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയാകുന്നതിനുമുമ്പ് വി ഡി സതീശൻ ചാർട്ടേർഡ് വിമാനത്തിൽ മംഗലാപുരത്ത് പോയത് എന്തിനാണെന്ന് വ്യക്തമാക്കണം. കേരളത്തിലെ ജനങ്ങൾക്ക് അതറിയാനുള്ള അവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിൽ സതീശനും അദാനി ഗ്രൂപ്പിൻ്റെ പ്രതിനിധിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ വൈദ്യുതി മേഖലയിലും കരിമണലിലും നോട്ടമിട്ട അദാനിക്ക് എല്ലാം തീറെഴുതുന്നതിന് വേണ്ടിയാണ് ഈ യാത്ര നടത്തിയത്. അദാനിക്കുവേണ്ടി മുന്പ് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തിരുന്നത് ബിജെപിയായിരുന്നു.
മുഖ്യമന്ത്രിയുമായുള്ള ബന്ധം അതിന്റെ സൂചനകളാണെന്നും വാസവന് ആരോപിച്ചു. എല്ഡിഎഫും ബിജെപിയും തമ്മില് ഡീല് ആണെന്ന് അവർ പറഞ്ഞു. യഥാര്ത്ഥത്തില് കോണ്ഗ്രസും ബിജെപിയും തമ്മിലുള്ള ഡീൽ ഇപ്പോൾ പുറത്തുവന്നുവെന്നും അദ്ദേഹം പറഞ്ഞു. അശോകനെ തിരിച്ചെടുത്തത് സംഘപരിവാറിൻ്റെ താത്പര്യമാണ്. എം ജി സർവകലാശാലയിൽ കാവിവത്ക്കരണത്തിൻ്റെ തുടക്കമായിയെന്നും അദ്ദേഹം വിമർശിച്ചു.
30 അംഗ സെനറ്റിൽ 19 പേരും ബിജെപി, ആർഎസ്എസ് അംഗങ്ങളാണ്. മഹാത്മാ ഗാന്ധിയുടെ പേരിലുള്ള സർവ്വകലാശാല ഗോഡ്സേയുടെ ആൾക്കാരെ കൊണ്ട് നിറച്ച് ഇതിന് ഒത്താശ നൽകിയിക്ക് യുഡിഎഫ് ഗവൺമെൻ്റ ആണെന്നും മുൻ മന്ത്രി വാസവൻ ആരോപിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR