നേതൃമാറ്റം എന്ന ആവശ്യം സെക്രട്ടറിയേറ്റ് വെട്ടി; സിപിഎമ്മിലെ തിരത്തല് ചര്ച്ചകളില് വിമര്ശനം
Thiruvanathapuram, 09 ജൂണ്‍ (H.S.) നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തന്നെ തെറ്റുപറ്റിയെന്ന് സിപിഎം പരസ്യമായി തന്നെ സമ്മതിച്ചിരുന്നു. അതിന്റെ ഭാഗമായി ബ്രഞ്ച് മുതലുള്ള സഖാക്കളെ കേട്ട് ആവശ്യമായ തിരുത്തല്‍ വരുമെന്നും പ്രഖ്യാപിച്ചാണ് സിപിഎ
pinarayi govindan


Thiruvanathapuram, 09 ജൂണ്‍ (H.S.)

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തന്നെ തെറ്റുപറ്റിയെന്ന് സിപിഎം പരസ്യമായി തന്നെ സമ്മതിച്ചിരുന്നു. അതിന്റെ ഭാഗമായി ബ്രഞ്ച് മുതലുള്ള സഖാക്കളെ കേട്ട് ആവശ്യമായ തിരുത്തല്‍ വരുമെന്നും പ്രഖ്യാപിച്ചാണ് സിപിഎം ചര്‍ച്ചകളിലേക്ക് കടന്നത്. കൂടാതെ ആരേയും ഭയക്കാതെ വിമര്‍ശിക്കാം എന്ന് സഖാക്കളെ അറിയിക്കുകയും ചെയ്തു. തെറ്റ് തിരുത്താനുള്ള നേതൃത്വതതിന്റെ ശ്രമം എന്നായിരുന്നു സഖാക്കള്‍ ഇതിനെ കണ്ടത്. അതുകൊണ്ട് തന്നെ നേതൃത്വത്തെ പ്രത്യേകിച്ചു പിണറായി വിജയനേയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനേയും ഇഴകൂീറി തന്നെ സഖാക്കള്‍ വിമര്‍ശിച്ചു. പിണറായിയുടെ ധാര്‍ഷ്ട്യം, ഗോവിന്ദന്റെ പ്രവര്‍ത്തനശൈലി, വെള്ളാപ്പള്ളിയെ ചുമന്നത്, വര്‍ഗീയതയോട് മയപ്പെട്ടു എന്നിങ്ങനെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

പിണറായി വിജയനെ എംഎല്‍എ ആയിപ്പോലും ഇരുത്താന്‍ പടില്ലെന്ന രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും എംവി ഗോവിന്ദനെ മാറ്റണമെന്നും സെക്രട്ടറിയേറ്റില്‍ പൊളിച്ചു പണി വേണമെന്നും അഭിപ്രായം ഉയര്‍ന്നു. ജില്ലാ കമ്മറ്റികള്‍ ഇതെല്ലാം സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ടായി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഈ വിമര്‍ശനങ്ങളെല്ലാം വെട്ടി. സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പിണറായിക്കും ഗോവിന്ദനും എതിരായ വിമര്‍ശനം അപ്പാടെ വെട്ടിയാണ് അവതരിപ്പിച്ചത്.

നേതൃമാറ്റം എന്ന പരാമര്‍ശം പോലും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. ഇതോടെ സംസ്ഥാന സമിതിയില്‍ വലിയ വിമര്‍ശം ഉയര്‍ന്നു.ഈ റിപ്പോര്‍ട്ടുമായി കീഴ്ഘടകങ്ങളിലേക്ക് പോകാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. ആവശ്യമായ തിരുത്തലുകള്‍ വരുത്താതെ സഖാക്കളുടെ അടുത്തേക്ക് പോയാല്‍ അത് വലിയ തിരിച്ചടിയാകും. നയപരമായ വിഷയങ്ങളില്‍ കൃത്യമായ നിലപാട് വേണം. നേതൃമാറ്റം എന്ന ആവശ്യം ഉണ്ടെങ്കില്‍ അത് പരിഗണിക്കണം എന്നും ആവശഅയം ഉയര്‍ന്നു. ഈ റിപ്പോര്‍ട്ടുമായി മുന്നോട്ടു പോയാല്‍ ഗുണത്തേക്കാള്‍ ദോഷമുണ്ടാകും എന്നും അഭിപ്രായം ഉയര്‍്ന്നു. ആവശഅയമായ തിരുത്തല്‍ വരുത്താം എന്ന് എംവി ഗോവിന്ദന്‍ സംസ്ഥാന സമിതിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. എന്ത് തിരുത്തല്‍ ഉണ്ടാകും എന്നാണ് ഇനി അറിയേണ്ടത്.

---------------

Hindusthan Samachar / Sreejith S


Latest News