ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികള് പൊലീസ് കസ്റ്റഡിയില്; വാഹനം തകര്ത്ത ആയുധം കണ്ടെത്താന് അന്വേഷണസംഘം
Thiruvanathapuram, 09 ജൂണ്‍ (H.S.) ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി പുറത്തിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ വ
ed attack


Thiruvanathapuram, 09 ജൂണ്‍ (H.S.)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി പുറത്തിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ആറ് മുതല്‍ പത്ത് വരെയുള്ള പ്രതികളെയാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം അടുച്ച് തകര്‍ത്ത ആയുധം കണ്ടെത്താനാണ് പോലീസ് ശ്രമം.

നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കിരണ്‍, അനില്‍കുമാര്‍, ഷഫീഖ്, ഹരീഷ് കുമാര്‍, ദിനീത് എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇവരെ വിശദമായി ചോദ്യം ചെയ്യു. കൂട്ടുപ്രതികളെ തിരിച്ചറിയല്‍, പ്രതികളുടെ ഗൂഢാലോചന കണ്ടെത്തല്‍, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പ്രതികളെ തിരിച്ചറിയണം എന്നീ ആവശ്യങ്ങളാണ് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ ഉന്നയിച്ചത്. ഇത് കോടതി അംഗീകരിക്കുക ആയിരുന്നു.

പിണറായി വിജയന്റെ വാക വീട്ടിലെ പരിശോധന കഴിഞ്ഞ് ഇറങ്ങിയ ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും വീണയുടെ കമ്പനിയായ എക്‌സാലോജികും തമ്മിലുള്ള ഇടപാടിലാണ് ഇഡി അന്വേഷണം നടക്കുന്നത്. നല്‍കാത്ത സേവനത്തിന് മാസപ്പടിയായി പണം വാങ്ങിയെന്നാണ് കേസ്.

---------------

Hindusthan Samachar / Sreejith S


Latest News