വെള്ളിയാഴ്ച സിപിഎമ്മിന് അതിനിര്ണായകം; മാസപ്പടിക്കേസില് വീണ അറസ്റ്റിലായാല് പിണറായി വിജയന് പ്രതിരോധത്തിലാകും
Thiruvanathapuram, 09 ജൂണ്‍ (H.S.) മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ചതോടെ സിപിഎം നേതൃത്വമാകെ ആശങ്കയിലാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് മകള്‍ കരിമണല്‍ കമ്പനിയായ സിഎംആറ
Veena vijayan


Thiruvanathapuram, 09 ജൂണ്‍ (H.S.)

മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ചതോടെ സിപിഎം നേതൃത്വമാകെ ആശങ്കയിലാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് മകള്‍ കരിമണല്‍ കമ്പനിയായ സിഎംആറില്‍ നിന്നും നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്ന ആരോപണം അഴിമതിയാണെന്ന ആരോപണം സജീവമാകും. തിരഞ്ഞെടുപ്പില്‍ അടക്കം വലിയ തിരിച്ചടി നേരിട്ട് നില്‍ക്കുന്ന സിപിഎമ്മിന് നിലവില്‍ ഈ വെല്ലുവളി കൂടി തരണം ചെയ്യേണ്ട സാഹചര്യമാകും വരിക.

പിണറായി വിജയന്റെ മകള്‍ക്ക് എതിരായ കേസ് എന്ന ന്യായീകരണം നിരത്താന്‍ കഴിയില്ല. കാരണം വീണയുടെ ഇടപാടുകള്‍ തേടി പിണറായി വിജയന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെ പ്രതിഷേധിച്ചതും കൈകാര്യം ചെയ്തത് സംസ്ഥാന സെക്രട്ടറി അടക്കമുളള മുതിര്‍ന്ന നേതാക്കളാണ്. അതുകൊണ്ട് തന്നെ ഒരു വ്യക്തിക്ക് എതിരായ കേസ് എന്ന ന്യായീകരണം നികത്താന്‍ കഴിയില്ല. ഫലത്തില്‍ നേതാവിന്റെ മകള്‍ മാസപ്പടി വാങ്ങിയത് സഖാക്കള്‍ ന്യായീകരിക്കേണ്ട സ്ഥിതയാകും ഉണ്ടാവുക.

നിലവില്‍ തന്നെ പിണറായി വിജയന് എതിരെ പാര്‍ട്ടിക്കുളളില്‍ കടുത്ത അമര്‍ഷമുണ്ട്. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ചര്‍ച്ചകളില്‍ ഇക്കാര്യം വ്യക്തമായതുമാണ്. എന്നാല്‍ അതിനെ സംഘടനാ സംവിധാനത്തിലെ കരുത്ത് കൊണ്ട് പിണറായി നേരിട്ടു. എന്നാല്‍ മകള്‍ ഇഡിക്കേസില്‍ അറസ്റ്റിലേക്ക് പോയാല്‍ അത് നേരിടുക പിണറായിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും എന്ന് ഉറപ്പാണ്.

മാസപ്പടിക്കേസില്‍ വീണ ഉള്‍പ്പെടെ 9 പേര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് ലഭിച്ചത്. സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ്. കര്‍ത്ത, ചീഫ് ജനറല്‍ മാനേജര്‍ കെ.എസ്. സുശേഷ് കുമാര്‍, സിഎംആര്‍എല്‍ ജീവനക്കാര്‍ എന്നിവരും സമന്‍സ് ലഭിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. കേസുമായി നടത്തിയ പരിശോധനകളില്‍ ലഭിച്ച രേഖകളില്‍ വ്യക്തത വരുത്താന്‍ വീണ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് സമന്‍സ് അയച്ച് വിളിപ്പിച്ച് ചോദ്യം ചെയ്യുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News