ദേശീയ സീനിയർ മിനി ഗോൾഫ് :കേരളത്തിനു മികച്ച നേട്ടം
Kerala, 30 ജൂണ്‍ (H.S.) തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന പത്താമത് ദേശീയ സീനിയർ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു ഒരു സ്വർണവും രണ്ടു വെള്ളിയും , നാല് വെങ്കലവും ഉൾപ്പെടെ ആകെ ഏഴു മെഡലുകൾ. പുരുഷന്മാരുടെ സ്ട്രോക്ക് പ്ലേയ് വിഭാഗത്തിൽ
mini golf


Kerala, 30 ജൂണ്‍ (H.S.)

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന പത്താമത് ദേശീയ സീനിയർ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു ഒരു സ്വർണവും രണ്ടു വെള്ളിയും , നാല് വെങ്കലവും ഉൾപ്പെടെ ആകെ ഏഴു മെഡലുകൾ. പുരുഷന്മാരുടെ സ്ട്രോക്ക് പ്ലേയ് വിഭാഗത്തിൽ ഷജീർ മുഹമ്മദിനാണ് സ്വർണം. , ഇതേ വിഭാഗത്തിൽ ശ്രെയസിനു വെള്ളി മെഡലും ലഭിച്ചു. . വനിതാ വിഭാഗം സ്ട്രോക്ക് പ്ലേയ് ഡബിൾ‍സ്‌ വിഭാഗത്തിൽ ആഗ്നസ് , അലീന എന്നിവർ വെങ്കല മെഡൽ കരസ്ഥമാക്കി. നാഗ്പൂരിൽ ജൂൺ 26 മുതൽ ജൂൺ 29 വരെയായിരുന്നു ദേശീയ മിനി ഗോൾഫ് ചാമ്പ്യൻഷിപ്. കേരളത്തിനുവേണ്ടി അനു ജോസ്, ശ്രീശാന്ത്, സച്ചിൻ , അർജുൻ നാരായണൻ , വിഷ്ണു സായി, നവനീത് ചന്ദ്രൻ, ലാവൻ ലാൽജീവ് , അലക്സാണ്ടർ എന്നിവർ മെഡലുകൾ നേടി.

---------------

Hindusthan Samachar / Sreejith S


Latest News