നിയമസഭാ കൈയാങ്കളി കേസ്: സാക്ഷി നേരിട്ട് ഹാജരാകണം നിർണായക ഉത്തരവുമായി കോടതി
Thiruvananthapuram , 13 നവംബര് (H.S.) തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച നിയമസഭാ കൈയാങ്കളി കേസിൽ നിർണായക നീക്കവുമായി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. കേസിൽ ഒന്നാം സാക്ഷിയായ ശാർങ്ഗധരൻ വിഡിയോ കോൺഫറൻസിങ് വഴി
നിയമസഭാ കൈയാങ്കളി കേസ്: സാക്ഷി നേരിട്ട് ഹാജരാകണം നിർണായക ഉത്തരവുമായി  കോടതി


Thiruvananthapuram , 13 നവംബര് (H.S.)

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച നിയമസഭാ കൈയാങ്കളി കേസിൽ നിർണായക നീക്കവുമായി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. കേസിൽ ഒന്നാം സാക്ഷിയായ ശാർങ്ഗധരൻ വിഡിയോ കോൺഫറൻസിങ് വഴി മൊഴി നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. ഡിസംബർ 1-ന് അദ്ദേഹം നേരിട്ട് കോടതിയിൽ a ഹാജരായി മൊഴി നൽകണമെന്ന് കോടതി ഉത്തരവിട്ടു.

അതെസമയം പ്രമുഖ രാഷ്ട്രീയ നേതാക്കൾ പ്രതികളായ കേസിന്റെ വിചാരണ നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. 2015-ലെ വിവാദമായ കേരള നിയമസഭാ കയ്യാങ്കളി കേസിലെ വിചാരണ, സംഭവം നടന്ന് ഏകദേശം 11 വർഷങ്ങൾക്ക് ശേഷം 2026 നവംബർ 3-നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (CJM) കോടതിയിൽ ഔദ്യോഗികമായി ആരംഭിച്ചത്.

കോടതിയുടെ പ്രധാന ഉത്തരവുകൾ

നേരിട്ട് ഹാജരാകാൻ കർശന നിർദ്ദേശം: കേസിൽ ഒന്നാം സാക്ഷിയായ ശാർങ്ഗധരൻ വിഡിയോ കോൺഫറൻസിങ് വഴി മൊഴി നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. ഡിസംബർ 1-ന് അദ്ദേഹം നേരിട്ട് കോടതിയിൽ ഹാജരായി മൊഴി നൽകണമെന്ന് കോടതി ഉത്തരവിട്ടു.

പ്രതിഭാഗത്തിന്റെ ഹർജിയും തള്ളി: ഒന്നാം സാക്ഷിയെ വിസ്തരിച്ചതിനു ശേഷം മാത്രമേ മറ്റ് സാക്ഷികളുടെ ക്രോസ് വിസ്താരം നടത്താവൂ എന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം സമർപ്പിച്ച ഹർജിയും കോടതി തള്ളിക്കളഞ്ഞു.

കേസിന്റെ പശ്ചാത്തലം

2015 മാർച്ച് 13-നായിരുന്നു കേരള രാഷ്ട്രീയത്തെ നടുക്കിയ ആ സംഭവങ്ങൾ അരങ്ങേറിയത്. അന്നത്തെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്തുന്നതിനായി സഭയ്ക്കുള്ളിൽ വലിയ തോതിലുള്ള സംഘർഷവും അക്രമവുമുണ്ടായി എന്നാണ് പൊലീസ് കേസ്. സഭയിലെ പൊതുമുതലുകൾ നശിപ്പിച്ചതുവഴി 2.20 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്

പ്രതികൾ (എൽഡിഎഫ് നേതാക്കൾ): നിയമസഭാ ഹാളിലെ പൊതുമുതൽ നശിപ്പിച്ചതിന് വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എന്നിവരുൾപ്പെടെ ആറ് എൽഡിഎഫ് നേതാക്കൾക്കും മുൻ മന്ത്രിമാർക്കും എംഎൽഎമാർക്കും (സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ്, കെ. അജിത്ത് എന്നിവരാണ് മറ്റുള്ളവർ) എതിരെയാണ് വിചാരണ നടക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News