പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് 2027: ബിജെപി-അകാലിദൾ സഖ്യം വീണ്ടും? സുഖ്ബീർ സിംഗ് ബാദൽ ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും
Newdelhi, 13 നവംബര് (H.S.) ന്യൂഡൽഹി: 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ സജീവമാകുന്നു. ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) ശിരോമണി അകാലിദളും (എസ്എഡി) തമ്മിലുള്ള സഖ്യം വീണ്ടും യാഥാർത്ഥ്യമാകുമെ
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് 2027: ബിജെപി-അകാലിദൾ സഖ്യം


Newdelhi, 13 നവംബര് (H.S.)

ന്യൂഡൽഹി: 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ സജീവമാകുന്നു. ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) ശിരോമണി അകാലിദളും (എസ്എഡി) തമ്മിലുള്ള സഖ്യം വീണ്ടും യാഥാർത്ഥ്യമാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ചർച്ചകൾ അവസാന ഘട്ടത്തിൽ

രണ്ട് പാർട്ടികളും തമ്മിലുള്ള സഖ്യചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും നവംബർ മാസത്തിനുള്ളിൽ തന്നെ സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നുമാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന മുൻ എസ്ജിപിസി അധ്യക്ഷ ബിബി ജാഗിർ കൗറിന്റെ പാർട്ടി പ്രവേശന ചടങ്ങ് സുഖ്ബീർ സിംഗ് ബാദൽ മാറ്റിവെച്ചത് ഡൽഹിയിലെ ഈ നിർണ്ണായക രാഷ്ട്രീയ കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, പിന്നീട് പഞ്ചാബിന്റെ ചുമതലയുള്ള ബിജെപി നേതാവ് സി.ആർ. പാട്ടീലുമായും സുഖ്ബീർ ബാദൽ ചർച്ചകൾ നടത്തിയിരുന്നു.

സീറ്റ് വിഭജനവും രാഷ്ട്രീയ സമവാക്യങ്ങളും

117 അംഗ പഞ്ചാബ് നിയമസഭയിലേക്കുള്ള സീറ്റ് വിഭജനമായിരിക്കും അമിത് ഷായും സുഖ്ബീർ ബാദലും തമ്മിലുള്ള ചർച്ചയിലെ പ്രധാന വിഷയം. മുൻകാലങ്ങളിൽ സഖ്യത്തിലായിരുന്നപ്പോൾ 23 സീറ്റുകളിൽ മാത്രമാണ് ബിജെപി മത്സരിച്ചിരുന്നത്.എന്നാൽ, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വോട്ട് വിഹിതം 18.56 ശതമാനമായി ഉയർത്താൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇത്തവണ 45 മുതൽ 50 സീറ്റുകൾ വരെയാണ് ബിജെപി ആവശ്യപ്പെടുന്നത്. നഗര മേഖലകളിൽ മാത്രം ഒതുങ്ങാതെ ഗ്രാമീണ മേഖലകളിലും സംവരണ മണ്ഡലങ്ങളിലും സ്വാധീനം ഉറപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

പഴയ സഖ്യത്തിന്റെ തിരിച്ചുവരവ്

കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് 2020-ൽ പതിറ്റാണ്ടുകൾ നീണ്ട എൻഡിഎ ബന്ധം ശിരോമണി അകാലിദൾ അവസാനിപ്പിച്ചത്. എന്നാൽ, വേർപിരിഞ്ഞതിന് ശേഷം നടന്ന 2022 നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും ഇരുപാർട്ടികൾക്കും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയെയും (എഎപി) പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനെയും നേരിടാൻ ഇരുപാർട്ടികളുടെയും വോട്ടുകൾ ഏകോപിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് നേതൃത്വം കരുതുന്നു. സഖ്യം യാഥാർത്ഥ്യമായാൽ, ഉടൻ തന്നെ ബത്തിൻഡയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന മഹാറാലിയിൽ വെച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനകളുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News