ആറ്റുകാൽ പൊങ്കാല ദിനത്തിലെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കണം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ
Thiruvananthapuram , 13 നവംബര് (H.S.) ആറ്റുകാൽ പൊങ്കാല ദിനത്തിലെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കണം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ.ആറ്റുകാൽ പൊങ്കാല ദിനത്തിൽ നിശ്ചയിച്ചിരിക്കുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ്
Rajeev Chandrasekhar


Thiruvananthapuram , 13 നവംബര് (H.S.)

ആറ്റുകാൽ പൊങ്കാല ദിനത്തിലെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കണം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ.ആറ്റുകാൽ പൊങ്കാല ദിനത്തിൽ നിശ്ചയിച്ചിരിക്കുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് സയൻസ് പരീക്ഷ മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കത്തയച്ചു.

2027 ഫെബ്രുവരി 22-നാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് സയൻസ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ അന്നേ ദിവസമാണ് ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാലയും. പൊങ്കാലയിൽ പങ്കെടുക്കുന്നതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുമായി ലക്ഷക്കണക്കിന് സ്ത്രീകളാണ് തിരുവനന്തപുരത്ത് എത്തുന്നത്.

പൊങ്കാലയോടനുബന്ധിച്ച് നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങളും റോഡ് അടച്ചിടലും വഴിതിരിച്ചുവിടലുകളും ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടിവരും. നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളും പൊങ്കാലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കേന്ദ്രീകരിക്കപ്പെടുന്ന ദിവസം പ്രാദേശിക അവധിയുമാണ്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ ബസുകൾക്കും പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ജീവനക്കാർക്കും പരീക്ഷാകേന്ദ്രങ്ങളിൽ സമയബന്ധിതമായി എത്തിച്ചേരുന്നത് വലിയ വെല്ലുവിളിയാകും.

തിരുവനന്തപുരം നഗരത്തിലെ നിരവധി രക്ഷിതാക്കളും വിദ്യാർത്ഥികളും സ്കൂൾ അധികൃതരും ഈ വിഷയത്തിലുള്ള തങ്ങളുടെ ആശങ്കകൾ നേരിട്ട് അറിയിച്ചിരുന്നു. പൊതുപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഒഴിവാക്കാനാകുന്ന യാത്രാപ്രതിസന്ധികളും മാനസിക സമ്മർദ്ദവും ഉണ്ടാകരുത്. വിദ്യാർത്ഥികളുടെ പഠനതാൽപ്പര്യവും പരീക്ഷയുടെ സുഗമമായ നടത്തിപ്പും പരിഗണിച്ച് പരീക്ഷ മറ്റൊരു അനുയോജ്യമായ ദിവസത്തേക്ക് മാറ്റിവയ്ക്കാൻ സി.ബി.എസ്.ഇയ്ക്ക് ആവശ്യമായ നിർദേശം നൽകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് രാജീവ് ചന്ദ്രശേഖർ അഭ്യർത്ഥിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News