ഇന്ത്യ-നേപ്പാൾ ബന്ധം കൂടുതൽ ശക്തമാകുന്നു; പരസ്പര വിശ്വാസവും സൗഹൃദവുമാണ് ബന്ധത്തിന്റെ അടിത്തറയെന്ന് നരേന്ദ്ര മോദിയും ബാലേന്ദ്ര ഷായും
Newdelhi , 23 നവംബര് (H.S.) ന്യൂഡൽഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും ആവർത്തിച്ചു. പരസ്പര ബഹുമാനവും വിശ്വാസവും സൗഹൃദവുമാണ് ഇരുരാജ്യങ്ങള
ഇന്ത്യ-നേപ്പാൾ ബന്ധം കൂടുതൽ ശക്തമാകുന്നു; പരസ്പര വിശ്വാസവും സൗഹൃദവുമാണ് ബന്ധത്തിന്റെ അടിത്തറയെന്ന് നരേന്ദ്ര മോദിയും ബാലേന്ദ്ര ഷായും


Newdelhi , 23 നവംബര് (H.S.)

ന്യൂഡൽഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും ആവർത്തിച്ചു. പരസ്പര ബഹുമാനവും വിശ്വാസവും സൗഹൃദവുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറയെന്ന് നേതാക്കൾ വ്യക്തമാക്കി. 2026 മാർച്ചിൽ നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ബാലേന്ദ്ര ഷാ നടത്തുന്ന ആദ്യ ദ്വിദിന ഇന്ത്യാ സന്ദർശനത്തിനിടെ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

പങ്കിട്ട ചരിത്രവും വിശ്വാസവും സംസ്കാരവും ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധവുമാണ് ഇന്ത്യ-നേപ്പാൾ സൗഹൃദത്തിന്റെ കരുത്തെന്ന് സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാമായണത്തിന്റെ പ്രാധാന്യവും ഇരുരാജ്യങ്ങളുടെയും സാംസ്കാരിക പൈതൃകവും അദ്ദേഹം എടുത്തുപറഞ്ഞു. അയോധ്യയെയും നേപ്പാളിലെ ജനക്പൂരിനെയും ബന്ധിപ്പിക്കുന്ന 'സരയൂ-കമല എക്സ്പ്രസ്' ട്രെയിൻ സർവീസ് ഇരുരാജ്യങ്ങളും തമ്മിലുള്ള പുണ്യബന്ധത്തിന് പുതിയ മാനം നൽകുമെന്നും ഭക്തർക്ക് ഇത് വലിയ സഹായമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഉഭയകക്ഷി ബന്ധത്തിന് പുതിയ ദിശാബോധം നൽകുന്നതിനായി ഒരു സംയുക്ത വിഷൻ രേഖയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഓഗസ്റ്റിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച മോദി, നേപ്പാളിലെ പുനർനിർമ്മാണത്തിനും ദീർഘകാല വികസനത്തിനുമായി 24,000 കോടി നേപ്പാളി രൂപയുടെ വികസന സഹകരണ പാക്കേജും പ്രഖ്യാപിച്ചു. ഇതിനുപുറമെ, നേപ്പാളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐ.ഐ.ടി) ഓഫ്ഷോർ ക്യാമ്പസ് സ്ഥാപിക്കുമെന്നും നിയമം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ നേപ്പാളി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കായികരംഗത്ത്, പ്രത്യേകിച്ച് ക്രിക്കറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനും പരിശീലനത്തിനുമായി ഇരുരാജ്യങ്ങളും സഹകരിക്കും.

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ഹിമാലയം പോലെ ഉറച്ചതും സമുദ്രം പോലെ വിശാലവുമാണെന്ന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ വിശേഷിപ്പിച്ചു. പ്രകൃതിദുരന്തങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും ആദ്യം സഹായഹസ്തവുമായി എത്തുന്ന വിശ്വസ്തനായ അയൽരാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

സന്ദർശനത്തിനിടെ ബഹിരാകാശ സാങ്കേതികവിദ്യ, സുരക്ഷാ പരിശീലനം, ആരോഗ്യം, പരമ്പരാഗത വൈദ്യശാസ്ത്രം, നഗരവികസനം, കൃഷി എന്നിവയുൾപ്പെടെ എട്ട് സുപ്രധാന ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

---------------

Hindusthan Samachar / Roshith K


Latest News