ബിജെപിയുമായി സഖ്യത്തിനില്ല; പ്രഖ്യാപനവുമായി വിജയ്യുടെ ടിവികെ
Chennai, 20 ഫെബ്രുവരി (H.S.) നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്‌നാട്ടില്‍ ബിജെപിയുമായ് സഖ്യത്തിനില്ലെന്ന പ്രഖ്യാപനവുമായി ടിവികെ. മറ്റ് പാര്‍ട്ടികളുമായിള്ള സഖ്യസാധ്യതകള്‍ തള്ളിക്കളയുകയാണ് നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവി
Vijay


Chennai, 20 ഫെബ്രുവരി (H.S.)

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്‌നാട്ടില്‍ ബിജെപിയുമായ് സഖ്യത്തിനില്ലെന്ന പ്രഖ്യാപനവുമായി ടിവികെ. മറ്റ് പാര്‍ട്ടികളുമായിള്ള സഖ്യസാധ്യതകള്‍ തള്ളിക്കളയുകയാണ് നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ വിജയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ടിവികെ പ്രചാരണ വിഭാഗം ജനറല്‍ സെക്രട്ടറി അരുണ്‍ രാജ് പറഞ്ഞു.

സിബിഐ അന്വേഷണങ്ങളിലൂടെയും സിനിമയുമായി ബന്ധപ്പെട്ട തടസങ്ങളിലൂടെയും വിജയ്യെ സമ്മര്‍ദത്തിലാക്കാന്‍ ബിജെപി ശ്രമിച്ചതായി അരുണ്‍ രാജ് ആരോപിച്ചു. ''വര്‍ഗീയ ശക്തികളുമായി സഖ്യമുണ്ടാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ഭരണകക്ഷികളെ ഒരുപോലെ എതിരാളികളായി പ്രഖ്യാപിക്കാന്‍ വലിയ ധൈര്യം വേണം. ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായാണ് വിജയ് കാണുന്നത്'' - അരുണ്‍ രാജ് പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറില്‍ തമിഴ്നാട്ടിലെ കരൂരില്‍ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് സിബിഐ വിജയ്യെ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള സമ്മര്‍ദങ്ങള്‍ അതിജീവിച്ചാണ് വിജയ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു.

ഡിഎംകെ സഖ്യചര്‍ച്ചകള്‍ നേരത്തെയാക്കിയത് ടിവികെയ്ക്ക് ലഭിക്കുന്ന ജനപിന്തുണയില്‍ ഭയന്നാണെന്ന് അരുണ്‍ രാജ് പരിഹസിച്ചു. തോല്‍ക്കാന്‍ പോകുന്ന പാര്‍ട്ടികളുമായാണ് ഡിഎംകെ സഖ്യം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ ഇത്തവണ ഡിഎംകെ സഖ്യവും എഐഎഡിഎംകെ - ബിജെപി സഖ്യവും വിജയ്യുടെ ടിവികെയും തമ്മിലുള്ള ത്രികോണ പോരാട്ടത്തിനാണ് വഴിതുറക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News