Enter your Email Address to subscribe to our newsletters

New delhi, 20 ഫെബ്രുവരി (H.S.)
ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാറില്‍ നിര്‍ണായക അറിയിപ്പുമായി കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍. ഇടക്കാല വ്യാപരകരാര്‍ ഈ വര്‍ഷം ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കി. യുകെ, ഒമാന്‍ എന്നീ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറുകളും (FTAs) ഏപ്രില്‍ മാസത്തില്‍ പ്രവര്‍ത്തനക്ഷമമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂസീലന്‍ഡുമായുള്ള കരാര്‍ സെപ്റ്റംബറില്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരി 23ന് യുഎസില്‍ നടക്കുന്ന മൂന്നു ദിവസത്തെ യോഗത്തില്‍ ഇന്ത്യന്‍, യുഎസ് ഉദ്യോഗസ്ഥര്‍ ഇടക്കാല വ്യാപാരക്കരാറിനുള്ള നിയമപരമായ കരട് അന്തിമമാക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇടക്കാല വ്യാപാരക്കരാറിനുള്ള രൂപരേഖ അന്തിമമാക്കിയതായി ഫെബ്രുവരി ആദ്യം ഇന്ത്യയും യുഎസും ചേര്‍ന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഈ സംയുക്ത പ്രസ്താവന കരാറിന്റെ രൂപരേഖ വ്യക്തമാക്കുന്നു. ഇനി കരാറിന്റെ രൂപരേഖ നിയമപരമായ കരാറാക്കി മാറ്റണം, ഇരുപക്ഷങ്ങളും ഒപ്പുവെക്കും. മാര്‍ച്ചില്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്.
വാണിജ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ദര്‍ശന്‍ ജെയിന്‍ യുഎസിലേക്കുള്ള ഇന്ത്യന്‍ സംഘത്തെ നയിക്കും. ഇടക്കാല വ്യാപാരക്കരാര്‍ പ്രകാരം, ഇര പരസ്പരം വ്യാപാരം ചെയ്യുന്ന നിരവധി ഉത്പന്നങ്ങള്‍ക്ക് ഇരുരാജ്യങ്ങളും തീരുവയിളവുകള്‍ നല്‍കും. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ തീരുവ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്. റഷ്യന്‍ അസംസ്‌കൃത എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം അധിക തീരുവ യുഎസ് ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S