അമിത് ഷാക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; കോടതിയില്‍ ഹാജരായി രാഹുല്‍ ഗാന്ധി
New delhi, 20 ഫെബ്രുവരി (H.S.) മാനനഷ്ടക്കേസില്‍ കോടതിയില്‍ നേരിട്ട് ഹാതരാി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയില്‍ ഹാജരായി. 2018-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം
Rahul Gandhi


New delhi, 20 ഫെബ്രുവരി (H.S.)

മാനനഷ്ടക്കേസില്‍ കോടതിയില്‍ നേരിട്ട് ഹാതരാി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയില്‍ ഹാജരായി. 2018-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഫയല്‍ ചെയ്ത മാനനഷ്ടക്കേസിലാണ് അദ്ദേഹം നേരിട്ട് ഹാജരാകുന്നത്.രാജ്യസഭാ എം.പി പ്രമോദ് തിവാരി, കോണ്‍ഗ്രസ് എം.എല്‍.എ ആരാധന മിശ്ര, ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ രാഹുലിനൊപ്പം കോടതിയില്‍ എത്തിയിരുന്നു.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2018ല്‍ ബെംഗളൂരുവില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെത്തുടര്‍ന്ന് 2018 ഓഗസ്റ്റ് 4-ന് സുല്‍ത്താന്‍പുരിലെ എം.പി-എം.എല്‍.എ പ്രത്യേക കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. ആറുവര്‍ഷം പഴക്കമുള്ള ഈ കേസില്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം ഇപ്പോള്‍ നേരിട്ട് ഹാജരാകുന്നത്.

ബി.ജെ.പി രാജ്യത്തുടനീളം രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജവും കെട്ടിച്ചമച്ചതുമായ കേസുകള്‍ ഫയല്‍ ചെയ്യുകയാണെന്ന് പ്രമോദ് തിവാരി ആരോപിച്ചു. സുല്‍ത്താന്‍പുരിലെ കേസും ഇത്തരത്തില്‍ ഒന്നാണെന്നും എന്നാല്‍ നീതിന്യായ വ്യവസ്ഥയില്‍ പാര്‍ട്ടിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ് . രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാലാണ് ഇത്തരം കേസുകള്‍ നല്‍കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News