Enter your Email Address to subscribe to our newsletters

Chennai, 20 ഫെബ്രുവരി (H.S.)
ജാതിപ്പേര് ക്ഷണക്കത്തില്‍ വയ്ക്കുന്നതിന് എതിരെ സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ക്ഷേത്രത്തിലെ കണക്കത്തില്‍ ജാതിപ്പേര് വേണ്ടെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്ഷേത്രത്തിന്റെ ക്ഷണക്കത്തില്‍ ജാതിപ്പേര് ആവിശ്യമില്ലാത്ത കാര്യമാണെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
ദേവസ്വം വകുപ്പ് ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയത്. ദേവസ്വം വകുപ്പ് ക്ഷേത്രങ്ങള്‍ ജാതിബോധം പ്രചരിപ്പിക്കാനുള്ളതല്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. ജാതിചിന്ത ഉന്മൂലനം ചെയ്യാനാണ് അധികാരികള്‍ ശ്രമിക്കേണ്ടതെന്നും എല്ലാവരെയും സമന്മാരായി കാണാനാണ് ഇന്ത്യ റിപ്പബ്ലികായതെന്നും കോടതി നിരീക്ഷിച്ചു. മനുഷ്യരുടെ മനസില്‍ മാത്രമാണ് ജാതിയെന്നും ഭരണഘടനയില്‍ എല്ലാവരും ഒരുപോലെയാണ് എന്നും കോടതി വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ ചെങ്കല്‍പെട്ട് ജില്ലയിലെ തിരുപ്പൊരൂര്‍ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രധാന ഉത്തരവ്. ക്ഷേത്രോത്സവങ്ങളിലെ നോട്ടീസിലടക്കം ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും പേരുകള്‍ക്കൊപ്പം ജാതിപ്പേര് പാടില്ലെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.സര്‍ക്കാര്‍ വാദം തള്ളിയാണ് കോടതി ഉത്തരവിറക്കിയത്. വിശ്വാസം സംബന്ധിച്ച വിഷയങ്ങളില്‍ ക്ഷേത്രം ഭാരവാഹികള്‍ തീരുമാനം എടുക്കട്ടെ എന്ന സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിച്ചില്ല.
---------------
Hindusthan Samachar / Sreejith S