Enter your Email Address to subscribe to our newsletters

A,merica 20 ഫെബ്രുവരി (H.S.)
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കനത്ത് തിരിച്ചടി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക തീരുവയും പകരച്ചുങ്കവും റദ്ദാക്കി യുഎസ് സുപ്രീംകോടതി. ട്രംപിന്റെ നടപടി നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക നടപടി. ട്രംപിന് കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ് വിധി. ദേശീയ അടിയന്തരാവസ്ഥകളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള 1977ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) ഉപയോഗിച്ചാണ് ട്രംപ് തീരുവകള്‍ അടിച്ചേല്‍പ്പിച്ചതെന്നും ഇത് അധികാര പരിധിയുടെ ലംഘനമാണെന്നും സുപ്രീംകോടതി വിധിയില്‍ പറഞ്ഞു.
ഐഇഇപിഎ ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികള്‍ അടിച്ചേല്‍പ്പിക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും കോടതി പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. താരിഫ് ചുമത്താനുള്ള അധികാരം യുഎസ് ഭരണഘടന കോണ്‍ഗ്രസിനാണ് നല്‍കിയിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ട്രംപിന്റെ നടപടിക്കെതിരെ നികുതി വര്‍ധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പ്രസിഡന്റിന്റെ അമിതാധികാര പ്രയോഗത്തിനേറ്റ തിരിച്ചടിയാണ് സുപ്രീം കോടതി വിധി.
---------------
Hindusthan Samachar / Sreejith S