Enter your Email Address to subscribe to our newsletters

Bhubaneswar, 24 മെയ് (H.S.)
വേനൽച്ചൂടിൽ വലയുന്ന വന്യജീവികൾക്ക് തണലൊരുക്കി മാതൃകയാവുകയാണ് ഒഡീഷയിലെ പ്രശസ്തമായ നന്ദൻകാനൻ മൃഗശാല. 40,000-ത്തിലധികം വരുന്ന മൃഗങ്ങളെയും പക്ഷികളെയും ഉഷ്ണാഘാതത്തിൽ (Sunstroke) നിന്ന് സംരക്ഷിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നത്.
പക്ഷിമൃഗാദികളുടെ സംരക്ഷണത്തിനായി എയർ കൂളറുകൾ, സ്പ്രിൻക്ലറുകൾ, കൃത്രിമ നീരുറവ എന്നിവയാണ് മൃഗശാല അധികൃതർ ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ തണ്ണിമത്തൻ, കരിമ്പ്, ചൂടിനെ പ്രതിരോധിക്കുന്ന മരുന്നുകൾ എന്നിവ നൽകുന്നുണ്ട്. സൂര്യപ്രകാശം നേരിട്ട് അടിക്കാതിരിക്കാൻ പക്ഷിക്കൂടുകൾക്ക് മുകളിൽ പച്ച വലകളും (Green nets), മറ്റ് മൃഗങ്ങളുടെ കൂടുകൾക്ക് മുകളിൽ വൈക്കോൽ, മുള എന്നിവ കൊണ്ടുള്ള പായകളും സ്ഥാപിച്ചു.
മൃഗശാലയിൽ 24 മണിക്കൂറുകളും വെള്ളം ലഭ്യമാക്കാൻ വേണ്ട ക്രമീകരണങ്ങളും തയ്യാറാണ്. കുരുങ്ങുകൾ. ചിമ്പാൻസികൾ, ഗിബ്ബൺസ് എന്നീ മൃഗങ്ങൾക്കും ചൂടിൽ പക്ഷാഘാതം വരാൻ സാധ്യതയുള്ള പക്ഷികൾക്കും പ്രത്യേക ശ്രദ്ധ അധികൃതർ നൽകുന്നുണ്ട്.
കരടികൾക്ക് കുളിക്കാൻ ഐസ് വെള്ളം, പക്ഷികൾക്കായി ഒരു കൃത്രിമ നീരുറവ എന്നിവയെല്ലാം ഇവിടെ സജ്ജമാണ്. ചൂടിൽ പക്ഷാഘാത സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക ഭക്ഷണക്രമമാണ് മൃഗങ്ങൾക്ക് ഒരുക്കിയിരിക്കുന്നത്.
നന്ദൻകാനനിലെ 329 കൂടുകളിലായി കഴിയുന്ന 179 ഇനം മൃഗങ്ങൾക്കും വേനൽ ചൂടിനെ പ്രതിരോധിക്കാൻ പ്രത്യേകം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈക്കോൽ, സ്പ്രിൻക്ലറുകൾ, തണുത്ത ഭക്ഷണപാനീയങ്ങൾ എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കുന്നതായി ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് മിറാസെ പറഞ്ഞു.
നന്ദൻകാനനിലെ 329 കൂടാരങ്ങളിൽ താമസിക്കുന്ന 179 ഇനം മൃഗങ്ങൾക്ക് വേനൽ ചൂടിനെ പ്രതിരോധിക്കാൻ പ്രത്യേകം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ചിമ്പാൻസികൾ, കുരങ്ങുകൾ, എന്നിവയുടെ കൂടുകളിൽ എയർ കൂളുറുകൾ ക്രമീകരിച്ചിട്ടുണ്ട്.
പക്ഷിക്കൂടുകൾക്ക് മുകളിൽ പച്ച വലകളും മറ്റ് മൃഗങ്ങളുടെ കൂടിന് മുകളിൽ വൈക്കോൽ കൊണ്ടുള്ളതോ മുള കൊണ്ടുള്ളതോ ആയ പായകൾ സ്ഥാപിച്ചിട്ടുണ്ട്. ആനകളെ ദിവസത്തിൽ മൂന്നുതവണ കുളിപ്പിക്കുന്നു. മൃഗങ്ങൾക്ക് ജലാംശം കൂടുതലുള്ള പഴങ്ങൾ നൽകുന്നുമുണ്ട്.
വിനോദ സഞ്ചാരികൾക്കുള്ള മുന്നറിയിപ്പ്
മൃഗശാല സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക്, 10-ലധികം വിശ്രമ സ്ഥലങ്ങളും തണുത്ത കുടിവെള്ളം ലഭ്യമാകുന്ന സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു തൊപ്പി, സൺഗ്ലാസ്, വാട്ടർ ബോട്ടിൽ എന്നിവ കരുതാൻ അധികൃതർ നിർദ്ദേശിക്കുന്നുണ്ട്.
എല്ലായിടത്തും നടക്കാൻ നല്ല സൗകര്യങ്ങളുണ്ട്. ചൂടിൽ നടക്കാൻ കഴിയാത്തവർക്ക് ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലും യാത്ര ചെയ്യാം. തണുത്ത വെള്ളം കുടിക്കാനുള്ള ക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് വിനോദസഞ്ചാരിയായ സുനിത പറഞ്ഞു.
ചൂട് കാരണം വിനോദസഞ്ചാരികളുടെ എണ്ണം അൽപം കുറഞ്ഞിട്ടുണ്ട്. രാവിലെയാണ് കൂടുതൽ വിനോദസഞ്ചാരികൾ വരുന്നത്. പിന്നീട് ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം വിനോദസഞ്ചാരികളുടെ എണ്ണം അൽപം വർധിക്കുന്നുവെന്ന് നന്ദൻകാനൻ ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് മിറാസെ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR