Enter your Email Address to subscribe to our newsletters

Thirui, 24 മെയ് (H.S.)
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ അറിയിച്ചു. ഒന്നാം ഘട്ട പാഠപുസ്തകങ്ങളുടെ വിതരണം മെയ് 30-നകം പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ തന്നെ എല്ലാ കുട്ടികളുടെയും കൈകളില്‍ പുസ്തകങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S