തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ സാധാരണക്കാരായ ഭക്തർക്ക് ദർശന സൗകര്യമൊരുക്കുന്നതിൽ പുതിയ ചരിത്ര റെക്കോർഡിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം
Amravati , 24 മെയ് (H.S.) കലിയുഗ വരദനായ തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ സാധാരണക്കാരായ ഭക്തർക്ക് ദർശന സൗകര്യമൊരുക്കുന്നതിൽ പുതിയ ചരിത്ര റെക്കോർഡിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). സാധാരണയായി പ്രത്യേക പൂജാ കൈങ്കര്യങ്ങളും അഭിഷേകങ്
TIRUMALA TEMPLE


Amravati , 24 മെയ് (H.S.)

കലിയുഗ വരദനായ തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ സാധാരണക്കാരായ ഭക്തർക്ക് ദർശന സൗകര്യമൊരുക്കുന്നതിൽ പുതിയ ചരിത്ര റെക്കോർഡിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). സാധാരണയായി പ്രത്യേക പൂജാ കൈങ്കര്യങ്ങളും അഭിഷേകങ്ങളും നടക്കുന്നതിനാൽ വെള്ളിയാഴ്ചകളിൽ ഭക്തർക്ക് ദർശനത്തിനായി ലഭിക്കുന്ന സമയം കുറവായിരിക്കാറുണ്ട്. എന്നാൽ എല്ലാ തടസ്സങ്ങളെയും മറികടന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച (മേയ് 22) റെക്കോർഡ് എണ്ണത്തിൽ ഭക്തരാണ് തിരുമലയിൽ ദർശനം നടത്തിയത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ 94,758 ഭക്തർ ഭഗവാനെ തൊഴുതു മടങ്ങിയത്. ഈ മാസം ഭഗവാൻ്റെ ദർശനം നടത്തുന്ന ഭക്തരുടെ എണ്ണം 90,000 കവിയുന്ന നാലാമത്തെ സംഭവമാണിത്.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ ക്ഷേത്രനഗരത്തിലേക്ക് ഒഴുകിയെത്തി. ഇത് ക്യൂ കോംപ്ലക്സുകളിലും ഹോൾഡിങ് പോയിൻ്റുകളിലും താമസ കേന്ദ്രങ്ങളിലും കനത്ത തിരക്കിന് കാരണമായി. മലയോര ക്ഷേത്രത്തിലെ ക്യൂ ലൈനുകൾ ഔട്ടർ റിങ് റോഡിലെ ചിലതോരണം ഹോൾഡിങ് ഏരിയ വരെ നീണ്ടു നിന്നു.

ദർശന സമയം കൂട്ടി ടിടിഡി

വെള്ളിയാഴ്ച പുലർച്ചെ നടക്കുന്ന പ്രത്യേക 'അഭിഷേക' സമയത്തും സാധാരണ ഭക്തർക്കായുള്ള 'സർവ ദർശനം' ക്യൂ ലൈനുകൾ തടസ്സമില്ലാതെ തുറന്നു നൽകാൻ ദേവസ്ഥാനം തീരുമാനിക്കുകയായിരുന്നു. ഈ ഒറ്റ പരിഷ്കാരം വഴി മാത്രം അധികമായി 5,850 ഭക്തർക്ക് ദർശനം സാധ്യമായി. അന്ന് മാത്രം ആകെ 17 മണിക്കൂറിലധികമാണ് സർവ ദർശനത്തിനായി ഭക്തർക്ക് അനുവദിച്ച് നൽകിയത്.

പഴയ റെക്കോർഡുകള് ഭേദിച്ച് തിരക്കേറിയ ദിവസം നിരവധി ഭക്തര് ദര്ശനം നടത്തിയത് ചരിത്രത്തിലാദ്യമെന്ന് ടിടിഡി അധികാരികള് പറയുന്നു. കൃത്യമായ ഏകോപനം, ആസൂത്രണം, പ്രത്യേക ക്രമീകരണങ്ങൾ എന്നിവയിലൂടെയാണ് ഈ അത്ഭുതകരമായ നേട്ടം കൈവരിച്ചതെന്നും അവര് വ്യക്തമാക്കി. അസാധാരണമായ തിരക്ക് ഉണ്ടായിരുന്നിട്ടും, ഭക്തർക്കുള്ള അസൗകര്യം കുറയ്ക്കുന്നതിന് എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ക്യൂകൾ നിയന്ത്രിക്കുന്നതിനും കുടിവെള്ളവും അന്നപ്രസാദവും വിതരണം ചെയ്യുന്നതിനും കാത്തിരിപ്പ് ലൈനുകളിലുടനീളം തീർഥാടകരെ സഹായിക്കുന്നതിനുമായി പ്രത്യേക സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. വേനൽക്കാല അവധിക്കാല തിരക്ക് കണക്കിലെടുത്ത്, തീർഥാടകർക്ക് ഒരു അസൗകര്യവും നേരിടേണ്ടിവരില്ലെന്നും സുഗമമായ ദർശനം ഉറപ്പാക്കുമെന്നും ടിടിഡി അറിയിച്ചു. അതേസമയം തിരക്ക് നിയന്ത്രിക്കാന് എല്ലാ ടിടിഡി വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കുന്നുവെന്നും ടിടിഡി കൂട്ടിച്ചേര്ത്തു.

ഐസിസി നിരീക്ഷണം

തിരുമല ക്ഷേത്രത്തില് ഭക്തജനങ്ങളെ നിരീക്ഷിക്കാനായി പ്രത്യേത സാങ്കേതിക വിദ്യയായ ഇൻ്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററിൽ (ICCC) ഉപയോഗിക്കുന്നു. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടിടിഡി ഭക്തരുടെ ഒഴുക്ക് ഫലപ്രദമായി നിരീക്ഷിക്കുന്നു. ഐസിസിസിയിലൂടെ വിവിധ വഴികളിലൂടെയും വാഹനങ്ങളുടെയും ക്ഷേത്രത്തില് പ്രവേശിക്കുന്ന എണ്ണവും ഹോൾഡിങ് കമ്പാർട്ടുമെൻ്റുകളിൽ പ്രവേശിക്കുന്നവരുടെ എണ്ണവും കൃത്യമായി ടിടിഡി നിരീക്ഷിക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News