മുഖ്യമന്ത്രി വി ഡി സതീശനെ സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി വ്യക്തിഹത്യ നടത്തുകയും അധിക്ഷേപിക്കുകയും ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ.
Idukki , 24 മെയ് (H.S.) മുഖ്യമന്ത്രി വി ഡി സതീശനെ സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി വ്യക്തിഹത്യ നടത്തുകയും അധിക്ഷേപിക്കുകയും ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. മുഖ്യമന്ത്രിയുടെ മോര്ഫ് ചെയ്ത ചിത്രം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രചരിപ്പിച്ച ഇടുക്കി നെട
V


Idukki , 24 മെയ് (H.S.)

മുഖ്യമന്ത്രി വി ഡി സതീശനെ സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി വ്യക്തിഹത്യ നടത്തുകയും അധിക്ഷേപിക്കുകയും ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. മുഖ്യമന്ത്രിയുടെ മോര്ഫ് ചെയ്ത ചിത്രം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രചരിപ്പിച്ച ഇടുക്കി നെടുങ്കണ്ടം ഡിപ്പോയിലെ ഡ്രൈവറും കല്ലാർ സ്വദേശിയുമായ എസ് സുനിൽകുമാറിനെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന് മുന്നോടിയായി കെഎസ്ആർടിസി വിജിലൻസ് ഓഫിസറുടേതാണ് ഉത്തരവ്.

തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടായ 'Sunil Kallar' എന്ന പേജിലൂടെയാണ് മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും അവഹേളിച്ചതും ചിത്രങ്ങൾ പങ്കുവച്ചതും. സുനിൽകുമാർ നിരന്തരം ഇത്തരത്തിൽ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവച്ചിരുന്നതായി വിജിലൻസ് വിഭാഗം കണ്ടെത്തി. മുഖ്യമന്ത്രിയുടെ ചിത്രം അശ്ലീലവും അസഭ്യവുമായ രീതിയിൽ മോർഫ് ചെയ്ത് ദുരുപയോഗം ചെയ്തതായും വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരൻ പാലിക്കേണ്ട പ്രാഥമിക പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. രാഷ്ട്രീയ നിഷ്പക്ഷത പുലർത്തേണ്ട സർക്കാർ/ പൊതുമേഖലാ ജീവനക്കാർ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട കർശന നിർദേശങ്ങൾ നിലനിൽക്കെയാണ് ഡ്രൈവറുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായത്.

സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസിന് പുറമെ പൊലീസിലും സുനിൽകുമാറിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഒരു പൊതുപ്രവർത്തകനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും സമൂഹത്തിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുകയും ചെയ്ത ആൾക്കെതിരെ ഐ ടി ആക്ട് പ്രകാരം സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. കെഎസ്ആർടിസിയുടെ അന്തസിനും അച്ചടക്കത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്ന ജീവനക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

1960ലെ കേരള സിവില് സര്വീസ് (തരംതിരിവും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളുടെ 10–ാം വകുപ്പ് പ്രകാരമാണ് നടപടി. സര്ക്കാര് ജീവനക്കാര് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തികളെ അവഹേളിക്കുന്നത് ചട്ടവിരുദ്ധമാണ്.

കെ എം ഷാജിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

സംസ്ഥാന മന്ത്രി കെ എം ഷാജിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരവും രാഷ്ട്രീയലക്ഷ്യത്തോടെയുമുള്ള പരാമർശങ്ങൾ നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ (CPO) സുജിത്തിനെയാണ് കാസർകോട് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡി സസ്പെൻഡ് ചെയ്തത്. കാസർകോട് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ അംഗങ്ങളായ 'പൊലീസ് ഫ്രണ്ട്സ്' (POLICE FRIENDS) എന്ന വാട്സാപ് ഗ്രൂപ്പിലാണ് സുജിത്ത് വിവാദ സന്ദേശം പങ്കുവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ഒരു സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പമാണ് മന്ത്രി കെ എം ഷാജിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിട്ടുള്ള കുറിപ്പ് പോസ്റ്റ് ചെയ്തത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News