വിനീത് ശ്രീനിവാസൻ നായകനായ ചടങ്ങ്  ചിത്രീകരണം പൂർത്തിയായി
Kochi, 21 നവംബര് (H.S.) തീയേറ്റർ ഒഫ് ഡ്രീംസ് .എം.സ്റ്റാർ എൻ്റെർടൈൻമെൻ്റ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ഡെൽറ്റ മണി , ഷബീർ മല വെട്ടത്ത് എന്നിവർ നിർമ്മിച്ച് നവാഗതനായ അഭിജിത്ത് സൂര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം വണ്ട
ചടങ്ങ്


Kochi, 21 നവംബര് (H.S.)

തീയേറ്റർ ഒഫ് ഡ്രീംസ് .എം.സ്റ്റാർ എൻ്റെർടൈൻമെൻ്റ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ഡെൽറ്റ മണി , ഷബീർ മല വെട്ടത്ത് എന്നിവർ നിർമ്മിച്ച്

നവാഗതനായ അഭിജിത്ത് സൂര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം വണ്ടൂരിൽ പൂർത്തിയായി.

വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു വീടിൻ്റെ പശ്ചാത്തലത്തിൽ ഫുൾ ഫാമിലി ഹ്യൂമർ, ഹൊറർ ജോണറിലൂടെയാണ് അവതരിപ്പിക്കുന്നത്.

ഹൊററിനും നർമ്മത്തിനും ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ മീനാക്ഷി മാധവൻ നായികയാകുന്നു.

സുരേഷ് കൃഷ്ണ , ജഗദീഷ് ,സോനാ നായർ നിഹാൽ നിസ്സാം, ബിജു സോപാനം, ശ്രീജിത്ത് ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വ്യത്യസ്ഥ തലമുറകളിൽ പ്പെട്ട ജനപ്രീതി നേടിയ അഭിനേതാക്കളാണ് ഈ ചിത്രത്തിലുള്ളത്.

പ്രേക്ഷകർക്ക് ഏറെ കൗതുകമുള്ള ചില വാർത്തകൾ കൂടി ഈ ചിത്രത്തിനുണ്ട്.

ചിത്രത്തിൻ്റെ പുരോഗതിയിൽ അപ്ഡേഷനുകളി

ലൂടെ ഈ കാര്യങ്ങൾ പുറത്തു വിടുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

തിരക്കഥ- അഭിജിത്ത് സര്യ , വിഷ്ണുവിനോദൻ,

സംഗീതം- ബിബിൻ അശോക്.

ഛായാഗ്രഹണം - ഹലോ റഷാദ് .

എഡിറ്റിംഗ്- കണ്ണൻ മോഹൻ.

പ്രൊഡക്ഷൻ ഡിസൈനർ_ദിലീപ് നാഥ് .

കലാസംവിധാനം-

അഖിൽ രാജ് ചിറയിൽ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ+ രജീഷ് വേലായുധൻ.

അക് ഷൻ- കലൈ കിംഗ് സ്റ്റൺ.

മേക്കപ്പ് - സുധി സുരേന്ദ്രൻ.

കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്.

ക്രിയേറ്റീവ് പ്രൊഡ്യൂസർ _സാജൻ . ആർ .ശാരദ. .

പ്രൊഡക്ഷൻ

എക്സിക്യൂട്ടീവ്-

സുഹൈൽ വരട്ടിപ്പള്ളിയാൽ.

സ്റ്റിൽസ്- ഷെയ്ൻ സാബുറ.

ഡിസൈൻ - ഓൾഡ് മങ്ക്സ്.

പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News