നാഗര്കോവില് ട്രെയിനില് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു; ഒരാള് അറസ്റ്റില്
Nagakovil, 21 നവംബര്‍ (H.S.) തമിഴ്നാട് നാഗര്‍കോവില്‍ റെയില്‍വെ സ്റ്റേഷനില്‍ യുവതിയെ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനുള്ളിലാണ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കന്യാകുമാരി ചെമ്പകരാമന്‍പുതൂര്‍ സ്വദേശിയായ
Rape case


Nagakovil, 21 നവംബര്‍ (H.S.)

തമിഴ്നാട് നാഗര്‍കോവില്‍ റെയില്‍വെ സ്റ്റേഷനില്‍ യുവതിയെ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനുള്ളിലാണ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കന്യാകുമാരി ചെമ്പകരാമന്‍പുതൂര്‍ സ്വദേശിയായ 31കാരന്‍ അയ്യപ്പനെ് റെയില്‍വെ പൊലീസ് പിടികൂടി. സ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന നാഗര്‍കോവില്‍ കോട്ടയം ട്രെയിനിലെ കോച്ചിനുള്ളിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അയ്യപ്പന്‍ പൊലീസിനോട് വെളിപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

നവംബര്‍ 11ന് തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലിലെത്തിയ 16366-ാം നമ്പര്‍ ട്രെയിനിന്റെ ഹാന്‍ഡ് ബ്രേക്കില്‍ തകരാര്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി ട്രെയിന്‍ 13-ാം നമ്പര്‍ റെയില്‍വെ യാര്‍ഡിലേക്ക് മാറ്റി. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതോടെ നവംബര്‍ 18ന് രാവിലെ എട്ട് മണിയോടെ നാഗര്‍കോവിലില്‍നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ട്രെയിനില്‍ ശുചീകരണ ജോലികള്‍ നടക്കുന്നതിനിടെ ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ചിരുന്ന പിന്‍ഭാഗത്തെ കോച്ചില്‍നിന്ന് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടു. തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവം കണ്ട് പരിഭ്രാന്തരായ ജീവനക്കാര്‍ ഉടന്‍ നാഗര്‍കോവില്‍ റെയില്‍വെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് തുടര്‍നടപടികളിലേക്ക് കടന്നു. ഏകദേശം 35നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്നായിരുന്നു പ്രാഥമിക നിഗമനം. മുഖം പൂര്‍ണമായും അഴുകിയതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മരണം സംഭവിച്ചിട്ട് നാല് ദിവസത്തിലധികമായെന്ന് വ്യക്തമായി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശാരിപ്പള്ളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. യുവതി ബലാത്സംഗത്തിന് ഇരയായതായും പെല്‍വിസ് ഭാഗത്തും വാരിയെല്ലുകളിലും പൊട്ടലുകള്‍ ഉണ്ടെന്നും പരിശോധനയില്‍ വ്യക്തമായി. ക്രൂരമായ മര്‍ദനവും ചവിട്ടേറ്റതുമാണ് മരണത്തിന് കാരണമായത്. ഇതോടെ റെയില്‍വെ പൊലീസ് ഇന്‍സ്‌പെക്ടര്‍ കാതറിന്‍ സുജാതയുടെ നേതൃത്വത്തില്‍ രണ്ട് പ്രത്യേക അന്വേഷണസംഘങ്ങള്‍ രൂപീകരിച്ചു. ക്യു ബ്രാഞ്ചും അന്വേഷണത്തില്‍ നാഗര്‍കോവില്‍ പൊലീസിന് സഹായം നല്‍കി.

നവംബര്‍ 11ന് ട്രെയിന്‍ നാഗര്‍കോവിലില്‍ എത്തിയത് മുതലുള്ള ഒരാഴ്ചത്തെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. തിരുവനന്തപുരം മുതല്‍ നാഗര്‍കോവില്‍ വരെയുള്ള റെയില്‍വെ പാതയിലെ വിവിധ സ്റ്റേഷനുകളിലെ ദൃശ്യങ്ങളും ശേഖരിച്ചു. റെയില്‍വെ ജീവനക്കാര്‍ക്ക് മാത്രം പ്രധാനമായും പ്രവേശനമുള്ള യാര്‍ഡിലെ തൊഴിലാളികളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇതിനിടെ നവംബര്‍ 14ന് രാവിലെ എട്ട് മണിയോടെ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഒരാള്‍ കോച്ചില്‍നിന്ന് ഇറങ്ങിപ്പോകുന്ന നിര്‍ണായക സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. അഞ്ചാം പ്ലാറ്റ്ഫോമിനോട് ചേര്‍ന്ന് ഇയാളെ കണ്ട ദൃശ്യങ്ങളും അന്വേഷണത്തില്‍ വഴിത്തിരിവായി. തുടര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലിലാണ് അയ്യപ്പന്‍ പിടിയിലായത്.

---------------

Hindusthan Samachar / Sreejith S


Latest News