ശബരിമലയൽി വനം വകുപ്പ് സജ്, ജംപിടികൂടി സുരക്ഷിതമായി വിട്ടയച്ചത് 40 പാമ്പുകളെ -ആനയെ തുരത്താൻ പമ്പ്-ആക്ഷൻ ഗണ്ണുമായി എലിഫന്റ് സ്ക്വാഡ്
Sabarimala, 23 നവംബര്‍ (H.S.) മണ്ഡല-മകരവിളക്ക് കാലം തുടങ്ങിയശേഷം ശബരിമല സന്നിധാനത്ത് നിന്നും പരിസരങ്ങളിൽ നിന്നും വനം-വന്യജീവി ഉദ്യോഗസ്ഥർ ഇതുവരെ പിടികൂടിയത് 40 പാമ്പുകളെ. മുഴുവൻ എണ്ണത്തേയും മൂന്ന് കിലോമീറ്റർ അകലെ വനത്തിൽ അമ്പലക്കടവ് ഭാഗത്തു സുരക്ഷി
forest


Sabarimala, 23 നവംബര്‍ (H.S.)

മണ്ഡല-മകരവിളക്ക് കാലം തുടങ്ങിയശേഷം ശബരിമല സന്നിധാനത്ത് നിന്നും പരിസരങ്ങളിൽ നിന്നും വനം-വന്യജീവി ഉദ്യോഗസ്ഥർ ഇതുവരെ പിടികൂടിയത് 40 പാമ്പുകളെ. മുഴുവൻ എണ്ണത്തേയും മൂന്ന് കിലോമീറ്റർ അകലെ വനത്തിൽ അമ്പലക്കടവ് ഭാഗത്തു സുരക്ഷിതമായി വിട്ടയച്ചതായി സന്നിധാനം റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ആർ.എഫ്.ഒ) ടി. കെ മനോജ്‌ പറഞ്ഞു.

പാമ്പിനെ പിടികൂടാൻ വകുപ്പിന്റെ മൂന്ന് സംഘങ്ങൾ ആണുള്ളത്; രണ്ടെണ്ണം സന്നിധാനത്തും ഒന്ന് മരക്കൂട്ടത്തും. വന്യജീവി സാന്നിധ്യ

സാധ്യതയുള്ളതായി നാല് പോയിന്റുകളാണ് വകുപ്പ് അടയാളപ്പെടുത്തിയിട്ടുള്ളത്-പാണ്ടിത്താവളം, ഉരൽക്കുഴി, പുല്ലുമേട് ട്രക്കിങ് പാത, ചരൽമേട്. ഇവിടങ്ങളിൽ 24x7 പട്രോളിംഗ് ഉണ്ട്.

ആനകളെ തുരത്താൻ അഞ്ചംഗങ്ങളെ ഉൾപ്പെടുത്തി എലിഫന്റ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. രണ്ട് പമ്പ്-ആക്ഷൻ ഗണ്ണും പടക്കങ്ങളുമാണ് ആനകളെ തുരത്താൻ സ്‌ക്വാഡിനുള്ളത്. ദിവസവും പുല്ലുമേട് വഴി കാനന പാതയിലൂടെ വരുന്ന അയ്യപ്പന്മാരുടെ ആദ്യ സംഘത്തെ കഴുതക്കുഴി വരെ വനം ഉദ്യോഗസ്ഥർ അനുഗമിക്കും. വന്യജീവി സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാനാണിത്. കഴുതക്കുഴി മുതൽ പാണ്ടിത്താവളം വരെ ദിവസവും വരുന്ന അവസാനത്തെ അയ്യപ്പ സംഘത്തിനും ഇതേ പോലെ ഉദ്യോഗസ്ഥർ കൂട്ടുപോകും.

തീർത്ഥാടകർ വന്യജീവികൾക്ക് തീറ്റ നൽകരുത്

തീർത്ഥാടകർ വന്യജീവികൾക്ക് തീറ്റ നൽകുന്നത് അതീവ അപകടകരമാണെന്ന് ആർ.എഫ്.ഒ മുന്നറിയിപ്പ് നൽകി. ഇത്‌ നിരോധിച്ചതാണെങ്കിലും പലരും കുരങ്ങുകൾക്കും മലയണ്ണാനുമൊക്കെ അനധികൃതമായി ഭക്ഷണസാധനങ്ങൾ നൽകുന്നുണ്ട്. എങ്ങാനും ഈ മൃഗങ്ങൾ തീർത്ഥാടകരെ മാന്തുകയോ ദേഹത്തു പോറലേൽപ്പിക്കുകയോ ചെയ്താൽ വാക്സിൻ എടുക്കേണ്ട അവസ്ഥ വരും. ഗുരുതരമായ ഇത്തരം സാഹചര്യങ്ങൾ തീർത്ഥാടകർ ഒഴിവാക്കണം, ആർ.എഫ്.ഒ അഭ്യർത്ഥിച്ചു.

വനം ,വന്യജീവി, പോലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്ത പരിശോധന വനത്തോട് ചേർന്ന പ്രദേശങ്ങളിൽ ഉടൻ തുടങ്ങും. വാറ്റ്, മയക്കുമരുന്ന്, പുകയില ഉപയോഗം എന്നിവ പരിശോധിക്കാനാണിത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനായി 12 എക്കോ ഗാർഡ്സും സന്നിധാനത്ത് വനം വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News