കുപ്പിവെളളം കാന്സറിന് കാരണമാകുന്ന വസ്തുക്കള്; ബിസ്ലെരി കമ്പനിക്കെതിരെ പ്രോസിക്യൂഷന് അനുമതി
New delhi, 23 നവംബര്‍ (H.S.) കാന്‍സറിന് കാരണമായേക്കാവുന്ന പദാര്‍ഥങ്ങള്‍ കുപ്പിവെള്ളത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബിസ്ലെരി കമ്പനിക്കെതിരെ നടപടിക്ക് അനുമതി. ബിസ്ലെരിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അനുമത
bisleri


New delhi, 23 നവംബര്‍ (H.S.)

കാന്‍സറിന് കാരണമായേക്കാവുന്ന പദാര്‍ഥങ്ങള്‍ കുപ്പിവെള്ളത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബിസ്ലെരി കമ്പനിക്കെതിരെ നടപടിക്ക് അനുമതി. ബിസ്ലെരിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അനുമതി നല്‍കി. അനുവദനീയമായതിലും അധികം അളവില്‍ ബ്രോമേറ്റും പോളി ന്യൂക്ലിയര്‍ അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളും കുടിവെള്ളത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് നടപടി.

കമ്പനിയുടെ അപ്പീലിനെത്തുടര്‍ന്ന് സാംപിള്‍ റഫറല്‍ ലബോറട്ടറിയില്‍ വീണ്ടും പരിശോധിച്ചു. കാര്‍സിനോജനുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ സുരക്ഷിതമല്ലെന്ന് ലബോറട്ടറിയും റിപ്പോര്‍ട്ട് നല്‍കി. ഇതേത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ നിയമം,2006 പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്.

'ബിസ്ലെരിയില്‍ നിന്നും സാംപിള്‍ വെള്ളം ശേഖരിച്ച് പരിശോധിച്ചിരുന്നു. ഇതില്‍ അപകടകരമായ അളവില്‍ ബ്രോമേറ്റ് കണ്ടെത്തി. അപ്പീലിനെ തുടര്‍ന്ന് റഫറല്‍ ഫുഡ് ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ അതിലും ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു' എന്നാണ് എഫ്എസ്എസ്എഐ പ്രസ്താവനയില്‍ അറിയിച്ചത്. കാന്‍സറിന് കാരണമായേക്കാവുന്ന പദാര്‍ഥങ്ങളാണ് ബ്രോമേറ്റും പിഎഎച്ചും.

2024 ലും 'ബിസ്ലെരി'ക്കെതിരെ മഹാരാഷ്ട്രയിലെ ഭക്ഷ്യസുരക്ഷാ അതോറിറ്റി നടപടി സ്വീകരിച്ചിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മിനറല്‍ വാട്ടര്‍ വിപണിയിലിറക്കരുതെന്നായിരുന്നു മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ ബിസ്ലെരിയുടെ നിര്‍മ്മാതാക്കളായ പാര്‍ലെ എക്സ്പോര്‍ട്ട്സിനു നിര്‍ദേശം നല്‍കിയത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ നിര്‍ദേശപ്രകാരം നടത്തിയ മൈക്രോബയോളജിക്കല്‍ ടെസ്റ്റ് നടത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു നടപടി. പക്ഷേ വിധി വന്ന് മണിക്കൂറുകള്‍ക്കകം കമ്പനി സ്റ്റേ വാങ്ങിയെടുക്കുകയും ചെയ്തിരുന്നു.

ആഷ കണ്‍ഫക്ഷനറി വിപണിയിലെത്തിക്കുന്ന ചോക്കലേറ്റ് നിറച്ച കുക്കീസും വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കുക്കീസ് സുരക്ഷിതമല്ലെന്നും ഇതിലെ ചേരുവകളില്‍ ശരീരത്തിന് ഹാനികരമായ വസ്തുക്കളുണ്ടെന്നുമാണ് കണ്ടെത്തിയത്. ഭക്ഷണത്തിന് നിറം പകരുന്ന കാര്‍മോസിന്‍ എന്ന വസ്തു കുക്കീസില്‍ ചേര്‍ത്തിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യം ലേബലില്‍ നിന്ന് മറച്ചുവച്ചുവെന്നും പരിശോധനയില്‍ തെളിഞ്ഞു. ഇതിന് പുറമെ അനുവദനീയമായതിലും വളരെ ഉയര്‍ന്ന അളവില്‍ ടാര്‍ട്രാസിനും കുക്കീസില്‍ ചേര്‍ത്തിട്ടുണ്ട്. ഉപയോഗിക്കാന്‍ അനുവാദമില്ലാത്ത സണ്‍സെറ്റ് യെലോ എഫ്‌സിഎഫ് ഉപയോഗിച്ചുവെന്നും പരിശോധനയില്‍ കണ്ടെത്തി.

---------------

Hindusthan Samachar / Sreejith S


Latest News