സർക്കാറിന്റേത് ജനവിരുദ്ധ നയങ്ങൾ ആണെന്ന് ആരോപിച്ച് നാളെ എൽഡിഎഫ് പ്രക്ഷോഭം
Thiruvananthapuram , 25 നവംബര് (H.S.) യു.ഡി.എഫ് സര്ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്ക്കെതിരെ വ്യാഴാഴ്ച നിയമസഭാ മണ്ഡലങ്ങളില് എല്.ഡി.എഫ് നേതൃത്വത്തില് സംഘടിപ്പിക്കുന്ന ബഹുജനപ്രക്ഷോഭം വിജയിപ്പിക്കണമെന്ന് കണ്വീനര് ടി.പി. രാമകൃഷ്ണന് അഭ്യര്ഥിച്ചു. വൈകിട്ട് ന
TP RAMAKRISHNAN


Thiruvananthapuram , 25 നവംബര് (H.S.)

യു.ഡി.എഫ് സര്ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്ക്കെതിരെ വ്യാഴാഴ്ച നിയമസഭാ മണ്ഡലങ്ങളില് എല്.ഡി.എഫ് നേതൃത്വത്തില് സംഘടിപ്പിക്കുന്ന ബഹുജനപ്രക്ഷോഭം വിജയിപ്പിക്കണമെന്ന് കണ്വീനര് ടി.പി. രാമകൃഷ്ണന് അഭ്യര്ഥിച്ചു. വൈകിട്ട് നാലു മുതല് ഏഴുവരെയാണ് സമരം.

യു.ഡി.എഫ് സര്ക്കാര് ജനജീവിതത്തിനു നേരെ വലിയ കടന്നാക്രമണമാണ് നടത്തുന്നത്. കേരളം കൈവരിച്ച നേട്ടങ്ങളെ തകര്ക്കുകയും ജനങ്ങളെ വിലക്കയറ്റംകൊണ്ടും ലോഡ് ഷെഡ്ഡിങ് കൊണ്ടും നിരന്തരം ദ്രോഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ആരോഗ്യ - വിദ്യാഭ്യാസ മേഖലകളില് കേരളം കൈവരിച്ച നേട്ടങ്ങളെല്ലാം നിഷേധിക്കുകയാണ്.

പത്തുവര്ഷംകൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങളില് കിഫ്ബിക്ക് വലിയ പങ്കുണ്ട്. ഒരു ലക്ഷം കോടിയിലധികം രൂപയുടെ വികസന പ്രവര്ത്തനങ്ങള് യാഥാര്ഥ്യമാക്കിയ കിഫ്ബിയെ തകര്ക്കുകയാണ്.

വൈദ്യുതി മേഖലയില് വമ്പന് അഴിമതിക്കാണ് കളമൊരുക്കുന്നത്. ആരോഗ്യരംഗത്ത് ചികിത്സാസഹായങ്ങളെല്ലാം നിഷേധിക്കുന്നു. നിയമപരമായ മാര്ഗങ്ങളിലൂടെ വര്ഷങ്ങളായി ജോലിചെയ്യുന്ന കരാര് ജീവനക്കാരെ പിരിച്ചുവിടുന്നു. സര്ക്കാര് ജീവനക്കാരുടെ സ്ഥലംമാറ്റത്തില് ഇത്രയും നെറികെട്ട രീതി ഇതിനുമുമ്പുണ്ടായിട്ടില്ല. അവരെ ശത്രുക്കളായി കണ്ട് തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നു. നാലു പേര്ക്ക് ജീവന് നഷ്ടമായി.

കെ.എ.എസ് അട്ടിമറിക്കാന് നീക്കം നടക്കുകയാണ്. വിലക്കയറ്റത്തില് ജനം പൊറുതിമുട്ടി. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകമായി. റേഷന് കടകളിലൂടെ നല്കുന്ന സ്പെഷ്യല് അരി അളവു കുറച്ചു എന്നുമാത്രമല്ല, വിലയും കൂട്ടി. സാധാരണക്കാരായ ജനങ്ങള് എങ്ങനെയാണ് ജീവിക്കുക. എല്ലാം സ്വകാര്യ കോര്പറേറ്റുകള്ക്ക് തീറെഴുതാനുള്ള ശ്രമത്തിനിടയില് സാധാരണക്കാരെ സര്ക്കാര് പരിഗണിക്കുന്നില്ല. സരള്, മാരിടൈം ബോര്ഡ് ബില്ലുകളിലൂടെ കേരളത്തിന്റെ തീരമേഖലയും തണ്ണീര്ത്തടങ്ങളും ആകാശവും കടലും കോര്പറേറ്റുകള്ക്ക് വിട്ടുകൊടുക്കാനാണ് നീക്കം.

സര്ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്ക്കെതിരായ എല്.ഡി.എഫിന്റെ വലിയ മുന്നേറ്റത്തിന് മണ്ഡലം അടിസ്ഥാനത്തില് നടത്തുന്ന പ്രക്ഷോഭം തുടക്കം കുറിക്കുമെന്നും ടി.പി. രാമകൃഷ്ണന് പ്രസ്താവനയില് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News