തനിക്കെതിരാ വ്യാജപ്രചാരണം ഒരു പ്രധാന വ്യക്തിയുടെ നേതൃത്വത്തിലെന്ന് മുഖ്യമന്ത്രി; ആളെ പറയുന്നില്ല
Thiruvanathapuram, 25 നവംബര്‍ (H.S.) സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ വ്യാപകമായ വ്യാജപ്രചരണം നടക്കുകയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഒരു പ്രധാന വ്യക്തിയുടെ നേതൃത്വത്തിലാണ് ഈ ആക്രമണം നടക്കുന്നത്. ഇതിന് പിന്നിലുള്ള ആളെ മാധ്യമങ്ങള്‍ക്ക് മനസിലായിക്കാ
VD Satheeshan


Thiruvanathapuram, 25 നവംബര്‍ (H.S.)

സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ വ്യാപകമായ വ്യാജപ്രചരണം നടക്കുകയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഒരു പ്രധാന വ്യക്തിയുടെ നേതൃത്വത്തിലാണ് ഈ ആക്രമണം നടക്കുന്നത്. ഇതിന് പിന്നിലുള്ള ആളെ മാധ്യമങ്ങള്‍ക്ക് മനസിലായിക്കാണും. എന്നാല്‍ താന്‍ പേര് പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാജമായ കാര്യങ്ങളാണ് കാര്‍ഡുകളായി ഇറക്കുന്നത്. അതും മാധ്യമങ്ങളുടെ പേരില്‍. ക്ഷേമപെന്‍ഷന്‍ നിര്‍ത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്നുവരെ വ്യാജ കാര്‍ഡുകള്‍ ഇറക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിശദമായ പരിശഓധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിലെ തര്‍ക്കങ്ങളാണോ ഈ പ്രചരണത്തിന് പിന്നിലെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന തര്‍ക്കത്തെക്കുറിച്ചു പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. ഇതു സംബന്ധിച്ച ചോദ്യത്തിന് 'താന്‍ ഈ നാട്ടുകാരന്‍ അല്ലെന്നും മാവിലായിക്കാരന്‍ ആണെന്നും' പാര്‍ട്ടിക്കാര്യം കെപിസിസി പ്രസിഡന്റിനോടു ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷാഫി പറമ്പിലിന് എതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ച ആരോപണം അടക്കം ചോദിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയാറായില്ല.

കാലടി സര്‍വകലാശാലയിലെ സമരം ചെയ്ത കുട്ടികളെ പരീക്ഷ എഴുതിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. മുന്‍പ് അവിടെ സമരം നടന്നപ്പോള്‍ കുട്ടികളെ ഡിസ്മിസ് ചെയ്ത ആളുകളാണ് ഇപ്പോള്‍ അവിടെ സമരത്തെ പിന്തുണയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭാ തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പുണ്ടാകണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും അതുകൊണ്ടാണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെ ഉള്‍പ്പെടെ സമൂഹമാധ്യമത്തില്‍ വലിയതോതില്‍ വ്യാജപ്രചാരണമാണ് നടക്കുന്നത്. ഒരു പ്രധാനപ്പെട്ട വ്യക്തിയുടെ നേതൃത്വത്തില്‍ ഒരു കേന്ദ്രത്തില്‍നിന്നാണ് ഇതു നടക്കുന്നതെന്ന് അറിയാം. പക്ഷേ, പേരു പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍പി സ്‌കൂളുകളിലെ വിദ്യാര്‍ഥി, അധ്യാപക അനുപാതം 1:25 ആക്കിയാലും പുതിയ അധ്യാപകര്‍ക്കു നിയമനം നല്‍കാന്‍ കഴിയില്ലെന്നും നിലവില്‍ പല ജില്ലകളിലും ഇതിലും താഴെയാണ് അനുപാതമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ 1:11 ആണ് അനുപാതമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. ഇതുവച്ച് ഇപ്പോഴത്തെ അനുപാതം 1:19 ആണ്.

സര്‍ക്കാര്‍ യുപി സ്‌കൂളില്‍ ആകെ 3.49 ലക്ഷം കുട്ടികളും 18,856 അധ്യാപകരാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ എല്‍പിഎസ്ടി സമരക്കാരുടെ അനുപാതം കുറയ്ക്കല്‍ എന്ന ആവശ്യം തള്ളുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സമരസമിതി ഉന്നയിച്ച അഞ്ചില്‍ നാല് ആവശ്യങ്ങളും അംഗീകരിച്ചു. കുട്ടികളുടെ എണ്ണം കുത്തനെ കുറഞ്ഞ് ഡിവിഷന്‍ ഫോള്‍ വന്ന് തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തസ്തികയില്ലാതെ വിജ്ഞാപനം പുറപ്പെടുവിച്ച് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കുന്നതു സംബന്ധിച്ച് പിഎസ്സിയുമായി ചര്‍ച്ച നടത്തും. പല ലിസ്റ്റുകളിലും ഫസ്റ്റ് റാങ്കുകാര്‍ക്കു പോലും നിയമനം നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലേക്കു പോകുകയാണ്. ഈ വിഷയങ്ങള്‍ എല്ലാം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം അവസാനിക്കുമെന്ന ധാരണ ഉണ്ടായാല്‍ മറ്റ് ആവശ്യങ്ങളില്‍ ഉത്തരവ് ഇറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്പോര്‍ട്സ് ബില്‍, പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഭേദഗതി ബില്‍, റാഗിങ് നിരോധന ബില്ലിനും മന്ത്രിസഭായോഗം അനുമതി നല്‍കി. നിയമസഭാ സമ്മേളനത്തില്‍ സ്വകാര്യ സര്‍വകലാശാല ബില്‍ ഉള്‍പ്പെടെ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News