സ്ട്രച്ചറുമായി അഗ്നിരക്ഷാ സേന തയ്യാർ; ഇതുവരെ വന്നത് 129 സഹായ കോളുകൾ
Sabarimala, 28 നവംബര്‍ (H.S.) ശബരിമലയിലും പരിസരത്തുമായി 10 പോയിന്റുകളിൽ 22 സ്‌ട്രെച്ചറുമായി അഗ്നിരക്ഷാ സേന (കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്) റെഡിയാണ്. അയ്യപ്പന്മാർ കുഴഞ്ഞു വീഴുക, മസിൽ കയറി നടക്കാൻ കഴിയാതെ വരിക, അപസ്മാരം പോലെ പെട്ടെന്ന് മറ്റ് വയ്യ
Fireforc


Sabarimala, 28 നവംബര്‍ (H.S.)

ശബരിമലയിലും പരിസരത്തുമായി 10 പോയിന്റുകളിൽ 22 സ്‌ട്രെച്ചറുമായി അഗ്നിരക്ഷാ സേന (കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്) റെഡിയാണ്.

അയ്യപ്പന്മാർ കുഴഞ്ഞു വീഴുക, മസിൽ കയറി നടക്കാൻ കഴിയാതെ വരിക, അപസ്മാരം പോലെ പെട്ടെന്ന് മറ്റ് വയ്യായ്കൾ സംഭവിക്കുക എന്നിവ വിവരം കിട്ടിയാൽ ഉടൻ അടുത്തുള്ള പോയന്റിൽ നിന്ന് സ്‌ട്രെച്ചറുമായി സേനാംഗങ്ങൾ കുതിച്ചെത്തും. ആളെ വഹിച്ചു അടുത്തുള്ള എമർജൻസി മെഡിക്കൽ സെന്ററിലോ സന്നിധാനത്തെ ആശുപത്രിയിലോ എത്തിക്കും.

ഇത്തവണ മണ്ഡലമകരമാസ സീസൺ തുടങ്ങിയതിൽ പിന്നെ സ്‌ട്രെച്ചർ തിരക്കി 129 സഹായ കോളുകളാണ് വന്നത്. ഇതിൽ ഒരു മരണം ഒഴികെ എല്ലാ അയ്യപ്പന്മാരെയും സമയത്ത് ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു ചികിത്സ ഉറപ്പാക്കാൻ സാധിച്ചു.

സോപാനം, മാളികപ്പുറം, നടപ്പന്തൽ, കെ.എസ്.ഇ.ബി, ശരംകുത്തി, ഭസ്മക്കുളം, പാണ്ടിത്താവളം, കൊപ്രക്കളം, അപ്പം-അരവണ കൗണ്ടർ എന്നീ പോയിന്റുകളിലാണ് സ്‌ട്രെച്ചർ തയാറാക്കി നിർത്തിയിട്ടുള്ളത്. അപ്പം-അരവണ കൗണ്ടറിന് സമീപം നാല് സ്‌ട്രെച്ചർ ഉള്ളപ്പോൾ മറ്റിടങ്ങളിൽ രണ്ടെണ്ണം വീതമുണ്ട്. സേനയെ സഹായിക്കാൻ സിവിൽ ഡിഫൻസ്‌ ഫോഴ്‌സ് സന്നദ്ധ സേനാംഗങ്ങളും ദേവസ്വം ഏർപ്പാടാക്കിയ താൽക്കാലിക ജീവനക്കാരുമുണ്ട്.

കണ്ട്രോൾ റൂമിൽ നിന്ന് വയർലെസ് സെറ്റ് വഴിയും അയ്യപ്പന്മാരുടെ കൂട്ടത്തിലുള്ളവർ നേരിട്ടു പറഞ്ഞുമാണ് സ്ട്രച്ചറിനുള്ള കോൾ ലഭിക്കുക. ചെയിൻസോ, ഹൈഡ്രോളിക് എക്യുപ്മെന്റ്, പോർട്ടബിൾ ഫോം, ടവർ ലൈറ്റുകൾ, ഫയർ എക്സ്റ്റിംഗുഷർ ഉൾപ്പെടെ ഉപകാരണങ്ങളും സേനയ്ക്കുണ്ട്. അഗ്നിരക്ഷാ സേനയുടെ സന്നിധാനം ക്യാമ്പിൽ 85 പേരാണുള്ളത്. ജില്ലാ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ, സ്റ്റേഷൻ ഓഫീസർ, മൂന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. എം.എസ് സുവി ആണ് നിലവിൽ ശബരിമലയിലെ ജില്ലാ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ.

---------------

Hindusthan Samachar / Sreejith S


Latest News