ശബരിമല തീർഥാടനം: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള ബസ് സർവീസ് മന്ത്രി സി.പി ജോൺ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
Kochi, 19 നവംബര്‍ (H.S.) വിമാനമാർഗം എത്തുന്ന ശബരിമല തീർഥാടകർക്കായി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് കെഎസ്ആർടിസി ആരംഭിക്കുന്ന എയർ കണ്ടീഷൻ ബസ് സർവീസുകളുടെ ഫ്ലാഗ് ഓഫ് ഇന്ന് ഗതാഗത മന്ത്രി സി.പി ജോൺ നിർവഹിക്കും. രാത്രി 9.30
ksrtc


Kochi, 19 നവംബര്‍ (H.S.)

വിമാനമാർഗം എത്തുന്ന ശബരിമല തീർഥാടകർക്കായി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് കെഎസ്ആർടിസി ആരംഭിക്കുന്ന എയർ കണ്ടീഷൻ ബസ് സർവീസുകളുടെ ഫ്ലാഗ് ഓഫ് ഇന്ന് ഗതാഗത മന്ത്രി സി.പി ജോൺ നിർവഹിക്കും. രാത്രി 9.30 ന് തിരുവനന്തപുരം എയർപോർട്ടിലെ കാർഗോ ടെർമിനലിന് സമീപമാണ് ചടങ്ങ്.

ശബരിമല തീർഥാടകരുടെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തിരുവനന്തപും, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നും പമ്പയിലേക്ക് പുതിയ സർവീസ് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളങ്ങളിൽ എത്തുന്ന ഭക്തർക്ക് വിശ്രമിക്കാനും വിരിവെയ്ക്കാനുമുള്ള പ്രത്യേക സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന വെബ്സൈറ്റുകൾ വഴിയും യാത്രക്കാർക്ക് ബസ് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന വെബ്സൈറ്റുകളിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ് ലിങ്ക് കൂടി ഉൾപ്പെടുത്തി. വിമാനങ്ങളുടെ സമയവിവരങ്ങൾ പമ്പ ബസ് സ്റ്റേഷനിൽ തത്സമയം അറിയാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ ബസ് സർവീസുകൾ ആരംഭിക്കുന്നത് വിമാനമാർഗം കേരളത്തിലെത്തുന്ന തീർഥാടകർക്ക് വിമാനത്താവളങ്ങളിൽനിന്ന് പമ്പയിലേക്കുള്ള യാത്രയും ദർശനത്തിന് ശേഷമുള്ള മടക്കയാത്രയും കൂടുതൽ സുഗമമാക്കും.

---------------

Hindusthan Samachar / Sreejith S


Latest News