Enter your Email Address to subscribe to our newsletters

Thiruvanathapuram, 25 നവംബര്‍ (H.S.)
തിരുവനന്തപുരം: കയര്‍ മേഖലയിലെ സഹകരണ സംഘങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽദിനങ്ങളും വരുമാനവും ഉറപ്പാക്കുന്നതിനുമായി 4 കോടി 56 ലക്ഷം രൂപ പ്രവര്‍ത്തനമൂലധനമായി അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കയർ സഹകരണ സംഘങ്ങൾക്ക് ഈ ധനസഹായം പിന്തുണയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആഭ്യന്തര-കയര്‍ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എഴുപത്തി അയ്യായിരം രൂപ മുതല്‍ രണ്ടുലക്ഷം രൂപ വരെ സംഘങ്ങള്‍ക്ക് പ്രവര്‍ത്തനമൂലധനമായി ലഭിക്കും. ധനസഹായം ലഭ്യമാകുന്നതോടെ സംഘങ്ങളുടെ പ്രവർത്തന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും കയർ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം വർധിപ്പിക്കാനും സാധിക്കും.
അസംസ്കൃത വസ്തുക്കൾ സംഭരിക്കുന്നതിനും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വിപണന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും തുക പ്രയോജനപ്പെടുത്താനാകും. സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗമായ കയർ വ്യവസായത്തിന് സാമ്പത്തിക പിന്തുണ ഉൽപ്പാദന മേഖലയിലെ സജീവത വർധിപ്പിക്കാനും തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. കയർ സഹകരണ സംഘങ്ങളെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുന്നതിനും പരമ്പരാഗത കയർ വ്യവസായത്തെ ആധുനിക വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് നവീകരിക്കുന്നതിനും ധനസഹായം ഗുണംചെയ്യുമെന്നും മന്ത്രി പറഞ്ഞു
---------------
Hindusthan Samachar / Sreejith S