Enter your Email Address to subscribe to our newsletters

Thiruvanathapuram, 25 നവംബര്‍ (H.S.)
പമ്പയിൽ നിന്നും കരിമടത്തേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടറും യാത്രക്കാരായ അയ്യപ്പഭക്തരും തമ്മിൽ ആലുംമൂട് എന്ന സ്ഥലത്തുവെച്ച് വാക്കുതർക്കമുണ്ടായ സംഭവത്തിൽ നടപടി സ്വീകരിച്ച് കെഎസ്ആർടിസി.
RPC 694 നമ്പർ ബസിൽ യാത്രയ്ക്കിടെ കണ്ടക്ടറും അയ്യപ്പഭക്തരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് ബസ് നിർത്തിയിട്ട് തർക്കം തുടരുകയും ചെയ്തതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇടപെടുകയായിരുന്നു. പോലീസ് ഇടപെടലിലൂടെ പ്രശ്നം പരിഹരിച്ചതിനെത്തുടർന്ന് ബസ് സർവീസ് പുനരാരംഭിച്ചു.
സംഭവത്തെക്കുറിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടർ എം.ആർ. രാജേഷിൻ്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ശബരിമല തീർത്ഥാടന കാലയളവിൽ അയ്യപ്പഭക്തർക്ക് സുരക്ഷിതവും മാന്യവും സൗഹാർദ്ദപരവുമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിൽ കെഎസ്ആർടിസി പ്രതിജ്ഞാബദ്ധമാണ്. തീർത്ഥാടകരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തിലും സേവനത്തിലും യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും ഇത്തരം സംഭവങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.
---------------
Hindusthan Samachar / Sreejith S