മാറ്റത്തിന് തുടക്കം- കായിക താരങ്ങളുടെ സമഗ്രപുരോഗതി ഉറപ്പാക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
Thiruvnathapuram, 25 നവംബര്‍ (H.S.) തിരുവനന്തപുരം: കായിക മേഖലയിലെ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് മന്ത്രിസഭ അംഗീകരിച്ച സ്പോർട്സ് ബില്ലെന്ന് കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. 26 വർഷം പഴക്കമുള്ള ബില്ലിലെ പോരായ്മകൾ പുതിയ ബിൽ
O.J.Janeesh


Thiruvnathapuram, 25 നവംബര്‍ (H.S.)

തിരുവനന്തപുരം: കായിക മേഖലയിലെ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് മന്ത്രിസഭ അംഗീകരിച്ച സ്പോർട്സ് ബില്ലെന്ന് കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. 26 വർഷം പഴക്കമുള്ള ബില്ലിലെ പോരായ്മകൾ പുതിയ ബിൽ നിലവിൽ വരുന്നതോടെ പരിഹരിക്കപ്പെടും. കായിക താരങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സമ്മാനമാണ് “2026 ലെ കേരള കായിക താരങ്ങളുടെ ക്ഷേമവും കായിക വികസനവും ഭരണ നിർവ്വഹണവും ബിൽ” അത്‌ലറ്റുകളുടെ പെർഫോമൻസും മികവും അധ്വാനവും അംഗീകരിക്കപ്പെടുമെന്ന ഉറപ്പാണ് സർക്കാർ നൽകുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കായികഭരണം നടക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും. കായിക താരങ്ങൾ അനുഭവിക്കുന്ന അവഗണനകൾക്ക് ബിൽ പരിഹാരം കണ്ടെത്തും. കളിക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കപ്പെടും. അസോസിയേഷനുകൾ തമ്മിലുള്ള തർക്കങ്ങൾക്കിടയിൽ അവസരങ്ങൾ നഷ്ടമാവുകയും മത്സരങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഇനി ഉണ്ടാവില്ല. കായിക വകുപ്പ് മന്ത്രിയായി ചുമതലയേറ്റ നാൾ മുതൽ നേരിട്ട് മനസിലാക്കിയ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താനാണ് ബില്ലിലൂടെ ശ്രമിച്ചത്. യു ഡി എഫ് പ്രകടന പത്രികയിലൂടെ കേരളത്തിലെ കായിക മേഖലയിൽ പ്രവർത്തിക്കുന്ന വാക്കാണ് സ്പോർട്സ് അതോറിറ്റി ഓഫ് കേരളം രൂപീർക്കരിക്കപ്പെടുന്നതിലൂടെ നിറവേറ്റപ്പെടുന്നത്. ഇന്ത്യയിൽ കായിക മേഖലയിൽ മുന്നേറികൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും കായികമേഖയിൽ മികവ് തെളിയിച്ച വിദേശ രാജ്യങ്ങളിലെയും പ്രവർത്തന രീതികൾ പുതിയ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബിൽ നിലവിൽ വരുന്നതോടെ കായിക താരങ്ങളുടെ സമഗ്രമായ ഡാറ്റ ഡിജിറ്റൽ ആയി സൂക്ഷിക്കുകയും വിശകലനം ചെയ്ത് അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. സ്പോർട്സ് ക്വാട്ടയിലൂടെയുള്ള ജോലിയെ മാത്രം ആശ്രയിക്കാതെ കൂടുതൽ തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതും ബില്ലിന്റെ ലക്ഷ്യമാണ്. കൂടുതൽ നിക്ഷേപങ്ങൾ പൊതുസ്വകാര്യ പങ്കാളിത്തത്തിൽ കൂടി കൊണ്ടുവരുന്നതും, കായിക താരങ്ങളുടെ വിവരശേഖരണവും പരാതി പരിഹാരത്തിനും ഗെയിം കേരളവുമെല്ലാം കാതലായ മാറ്റങ്ങൾ ആണ്. നീണ്ടു നിൽക്കുന്ന വ്യവഹാരങ്ങൾ ഒഴിവാക്കാൻ ട്രിബ്യുണൽ, ഓംബുഡ്സ്മാൻ എന്നിവയും ബില്ലിലെ പ്രത്യേകതകളാണ്. അത്‌ലറ്റ് കേന്ദ്രീകൃതമായ നിയമമാണ് സർക്കാർ കൊണ്ടുവരുന്നത്. അത്‌ലറ്റുകളുടെ അവകാശങ്ങൾക്കാണ് പ്രഥമ പരിഗണന. 2036 ഒളിംപിക്സ് ലക്ഷ്യമാക്കിയുള്ള പ്രവർത്തനത്തിന്റെ ആദ്യ പടിയാണ് പുതിയ നിയമമെന്നും മന്ത്രി വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News