പൂക്കോട് വെറ്ററിനറി സര്വകലാശാലയെ ലോകോത്തര ഗവേഷണ കേന്ദ്രമാക്കും: മുഖ്യമന്ത്രി വി.ഡി. സതീശന്
Wayanad , 27 നവംബര് (H.S.) പൂക്കോട് വെറ്ററിനറി ആന്ഡ് ആനിമല് സയന്സസ് സര്വകലാശാലയെ ലോകോത്തര ഗവേഷണ കേന്ദ്രമാക്കി മാറ്റുകയാണ് സര്ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു. സര്വകലാശാലയില് നിര്മിക്കുന്ന ട്രെയിനീസ് ഹോസ്റ്റല്, അതിഥി മന്ദിര
VD Satheeshan


Wayanad , 27 നവംബര് (H.S.)

പൂക്കോട് വെറ്ററിനറി ആന്ഡ് ആനിമല് സയന്സസ് സര്വകലാശാലയെ ലോകോത്തര ഗവേഷണ കേന്ദ്രമാക്കി മാറ്റുകയാണ് സര്ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു. സര്വകലാശാലയില് നിര്മിക്കുന്ന ട്രെയിനീസ് ഹോസ്റ്റല്, അതിഥി മന്ദിരം, വിദ്യാര്ത്ഥി ഹോസ്റ്റല് എന്നിവയുടെ ശിലാസ്ഥാപനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗവേഷണത്തിന് വലിയ സാധ്യതകളുള്ള മേഖലയാണ് വെറ്ററിനറി സര്വകലാശാലയിലേത്. ഈ സാധ്യതകള് പരമാവധി പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുള്ള വിദ്യാര്ത്ഥികള്ക്ക് ഗവേഷണത്തിന് അവസരമൊരുക്കുന്ന വിദ്യാഭ്യാസ കേന്ദ്രമായി ക്യാമ്പസിനെ മാറ്റണം. അക്കാദമിക് പ്രോഗ്രാമുകളെ തൊഴില് സാധ്യതകളുമായി ബന്ധിപ്പിക്കുന്നതിന് തൊഴില്-സാങ്കേതിക മേഖലകളിലെ മാറ്റങ്ങള്ക്കനുസരിച്ച് പാഠ്യപദ്ധതിയില് പരിഷ്കാരങ്ങള് വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്പ്പെടുത്തി തൊഴില് രംഗത്തെ മാറ്റങ്ങള് സര്ക്കാര് ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. ഈ മാറ്റങ്ങള് സര്ക്കാരിന് റിപ്പോര്ട്ട് ചെയ്യപ്പെടുന്ന മുറയ്ക്ക് പാഠ്യപദ്ധതി പരിഷ്കരിക്കാന് സര്വകലാശാലകള്ക്കും ക്യാമ്പസുകള്ക്കും നിര്ദേശം നല്കും. ആഗോളതലത്തിലെ തൊഴില് മാറ്റങ്ങള് നിരീക്ഷിക്കുന്നതിനായി ഗ്ലോബല് ജോബ് വാച്ച് ടവര് ആരംഭിച്ചിട്ടുണ്ട്. മനുഷ്യനും പ്രകൃതിയും ജന്തുജാലങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല് വണ് ഹെല്ത്ത് എന്ന ആശയത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തില് ഇനിയൊരു സിദ്ധാര്ത്ഥ് ഉണ്ടാകാന് പാടില്ല. സിദ്ധാര്ത്ഥിന്റെ ഓര്മകള്ക്ക് മുന്നില് ആദരമര്പ്പിച്ച് നിയമസഭാ സമ്മേളനത്തില് അദ്ദേഹത്തിന്റെ പേരില് റാഗിങ് വിരുദ്ധനിയമം പാസാക്കും. സര്വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്ത്തനങ്ങള്ക്ക് സര്ക്കാരിന്റെ പൂര്ണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്കി.

സമഗ്രമായ വിദ്യാഭ്യാസ-ഗവേഷണ പ്രവര്ത്തനങ്ങള്ക്ക് പ്രാധാന്യം നല്കുന്ന വെറ്ററിനറി സര്വകലാശാലയുടെ വികസനത്തിന് സര്ക്കാര് പ്രതിജ്ഞാബദ്ധമാണെന്ന് വനിതാ-ശിശുവികസന, തൊഴില്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സര്വകലാശാലയില് നിര്മിക്കുന്ന ട്രെയിനീസ് ഹോസ്റ്റല്, അതിഥി മന്ദിരം, വിദ്യാര്ത്ഥി ഹോസ്റ്റല് എന്നിവയുടെ ശിലാസ്ഥാപന ചടങ്ങില് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ സംസ്ഥാനങ്ങളില്നിന്നുള്ള എഴുന്നൂറിലധികം വിദ്യാര്ത്ഥികള് താമസിച്ചു പഠിക്കുന്ന ക്യാമ്പസിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്ത്തുന്നതിനുള്ള പ്രവര്ത്തനങ്ങള് നടന്നുവരികയാണ്. വയനാടിന്റെ പ്രകൃതിഭംഗിയും പാരിസ്ഥിതിക സവിശേഷതകളും പ്രയോജനപ്പെടുത്തി മികച്ച ഗവേഷണ കേന്ദ്രമായി സര്വകലാശാലയെ നിലനിര്ത്താന് കഴിയണമെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്ത്ഥികളുടെ ആവശ്യം പരിഗണിച്ച് ഹോസ്റ്റലുകളില് പ്രവേശിക്കുന്നതിനുള്ള സമയം ദീര്ഘിപ്പിച്ച് നല്കും. ലഭിക്കുന്ന അധികസമയം ഗുണപരമായി വിനിയോഗിച്ച് പഠനത്തിന് കൂടുതല് പ്രാധാന്യം നല്കണം. ക്യാമ്പസിന്റെ അന്തസ്സ് ഉയര്ത്തിപ്പിടിക്കുന്ന പ്രവര്ത്തനങ്ങളില് വിദ്യാര്ത്ഥികള് ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്ത്ഥിച്ചു.

കൃഷി വകുപ്പ് മന്ത്രി ശ്രീ ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില് വൈസ് ചാന്സലര് പ്രൊഫ. ഡോ. കെ.എസ്. അനില്, പ്രൊഫ. ഡോ. സാബിന് ജോര്ജ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജന്, കല്പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.വി. വിജേഷ്, രജനി ചന്ദ്രന്, പ്രൊഫ. ഡോ. കെ.സി. ബിപിന്, സി.ആര്. സന്തോഷ്, പ്രൊഫ. ഡോ. സാനിസ് ജൂലിയറ്റ്, ഡോ. പി.ടി. ദിനേശ്, പ്രൊഫ. ഡോ. സി. ലത, പ്രൊഫ. ഡോ. ടി.എസ്. രാജീവ്, എ.കെ. ദിനേശന്, എ.വി. ശ്രീജിത്ത്, ഡോ. അര്ച്ചന ചന്ദ്രന്, സര്വകലാശാല ഭരണസമിതി, മാനേജ്മെന്റ് കൗണ്സില് അംഗങ്ങള്, രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള്, ഉദ്യോഗസ്ഥര്, വിദ്യാര്ത്ഥികള് തുടങ്ങിയവര് പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News