മണ്ഡല പുനര്നിര്ണയ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; പാര്ലമെന്റില് പാസാക്കുക വലിയ കടമ്പ
New delhi, 27 നവംബര്‍ (H.S.) മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പാര്‍ലമെന്റ് സീറ്റുകളില്‍ 50 ശതമാനം വര്‍ധനവ് നിര്‍ദേശിക്കുന്നതാണ് പുതിയ ബില്‍. വെള്ളിയാഴ്ച ഉച
PM Modi calls for global mechanism to combat digital crime


New delhi, 27 നവംബര്‍ (H.S.)

മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പാര്‍ലമെന്റ് സീറ്റുകളില്‍ 50 ശതമാനം വര്‍ധനവ് നിര്‍ദേശിക്കുന്നതാണ് പുതിയ ബില്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ന്യൂഡല്‍ഹിയിലെ 'സേവാ തീര്‍ഥില്‍' ചേര്‍ന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തിലാണ് ബില്ലിന് പച്ചക്കൊടി വീശിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പുനരാരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കേന്ദ്ര മന്ത്രിസഭയുടെ ഈ സുപ്രധാന നീക്കം. സമ്മേളന ദിവസങ്ങളില്‍ ലോക്സഭയിലും രാജ്യസഭയിലും മുഴുവന്‍ അംഗങ്ങളും നിര്‍ബന്ധമായും ഹാജരാകണമെന്ന് നിര്‍ദേശിച്ചുകൊണ്ട് ബിജെപി ഉടന്‍ തന്നെ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് വിവരം.

പതിനെട്ടാം ലോക്സഭയുടെ എട്ടാം സമ്മേളനത്തിന്റെ രണ്ടാം ഭാഗം നവംബര്‍ 30-ന് ആരംഭിച്ച് ഡിസംബര്‍ 3 വരെ തുടരുമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. അടിയന്തര സര്‍ക്കാര്‍ കാര്യങ്ങള്‍ പരിഗണിക്കുന്നതിനായി നവംബര്‍ 30-ന് ലോക്സഭയും ഡിസംബര്‍ 2-ന് രാജ്യസഭയും വീണ്ടും സമ്മേളിക്കാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചതായി പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ഓഗസ്റ്റ് 13-ന് വര്‍ഷകാല സമ്മേളനം പിരിഞ്ഞതിന് ശേഷമാണ് ഇരുസഭകളും വീണ്ടും സമ്മേളിക്കുന്നത്.

വരാനിരിക്കുന്ന സമ്മേളനത്തിന്റെ ഔദ്യോഗിക അജണ്ട ഉദ്യോഗസ്ഥര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ലോക്സഭയിലെ അംഗബലം 850 സീറ്റുകളായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാ സംവരണ ബില്ലും സഭയില്‍ അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ശക്തമാണ്.

---------------

Hindusthan Samachar / Sreejith S


Latest News