Enter your Email Address to subscribe to our newsletters
Kottayam, 12 ഒക്റ്റോബര്‍ (H.S.)
ചില്ലറ വില്‍പനയ്ക്കായി കഞ്ചാവുമായി ആവശ്യക്കാരെ കാത്തുനിന്ന കോഴിക്കോട് സ്വദേശിയെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് കൊടിയത്തൂർ സ്വദേശി അംജത് ഖാൻ (30) ആണ് സംഭവത്തില്‍ പിടിയിലായിരിക്കുന്നത്.
1116 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും ചെങ്ങന്നൂർ പോലീസ് പിടിച്ചെടുത്തത്. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ഇയാളെ പോലീസ് പിടികൂടിയത്.
പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ആവശ്യക്കാർക്ക് ചില്ലറയായി വില്‍പ്പന നടത്താനാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പ്രതി സമ്മതിച്ചു. ഇയാള്‍ സഞ്ചരിച്ച കൊടുവള്ളി രജിസ്ട്രേഷനിലുള്ള മോട്ടോർസൈക്കിളും പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രികാല പെട്രോളിംഗിനിടെയാണ് പോലീസ് സംഘത്തിന് ഇയാളെക്കുറിച്ച് സംശയം തോന്നിയത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചെങ്ങന്നൂർ ഭാഗത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനായി കഴിഞ്ഞ രണ്ടാഴ്ചയായി പ്രതി തിരുവൻവണ്ടൂർ ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR